Samantha Remuneration: വിവാഹമോചനത്തിന് ശേഷം സാമന്ത ആളാകെ മാറി; ഇപ്പോൾ പ്രതിഫലവും കൂട്ടി; തൊട്ടുമുന്നിൽ ലേഡി സൂപ്പർസ്റ്റാർ മാത്രം

പ്രതിഫലത്തിന്റെ കാര്യത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് തൊട്ടുപിന്നിലാണ് ഇപ്പോൾ സാമന്ത. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രണ്ട് കാതൽ എന്ന സിനിമയിൽ സാമന്തയും നയൻതാരയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 09:25 PM IST
  • മൂന്ന് കോടിയിൽ നിന്നിരുന്ന പ്രതിഫലം ഒറ്റയടിക്ക് അഞ്ച് കോടിയിലേക്ക് മാറ്റിയിരിക്കുകയാണ് താരം.
  • തുടർച്ചയായ വിജയങ്ങൾക്ക് ശേഷമാണ് സാമന്ത ഇങ്ങനെ ഒരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
  • ഫാമിലി മാൻ സീസൺ ടുവിലെ മികച്ച പ്രകടനവും പുഷ്‌പയിലെ ഐറ്റം ഡാൻസിൽ പ്രകമ്പനം കൊള്ളിച്ചതുമെല്ലാം പ്രതിഫല തുകയിലെ മാറ്റത്തിൽ കണക്കാക്കാം.
Samantha Remuneration: വിവാഹമോചനത്തിന് ശേഷം സാമന്ത ആളാകെ മാറി; ഇപ്പോൾ പ്രതിഫലവും കൂട്ടി; തൊട്ടുമുന്നിൽ ലേഡി സൂപ്പർസ്റ്റാർ മാത്രം

സാമന്ത തൊടുന്ന ചിത്രമൊക്കെ പൊന്നായി മാറുന്ന കാഴ്ചയാണ് കുറച്ച് വർഷങ്ങളായി സിനിമ ലോകം കാണുന്നത്. തന്റെ ദാമ്പത്യ ജീവിതം വിജയമായില്ലെങ്കിലും സിനിമകൾ എല്ലാം ബ്ലോക്‌ബസ്റ്ററായി മാറുന്ന കാഴ്‌ചയാണ്‌. കുറച്ച് നാളുകളായി സാമന്ത വാർത്തകളിലും നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോൾ പുതിയൊരു വാർത്ത സാമന്തയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നുണ്ട്. 

മൂന്ന് കോടിയിൽ നിന്നിരുന്ന പ്രതിഫലം ഒറ്റയടിക്ക് അഞ്ച് കോടിയിലേക്ക് മാറ്റിയിരിക്കുകയാണ് താരം. തുടർച്ചയായ വിജയങ്ങൾക്ക് ശേഷമാണ് സാമന്ത ഇങ്ങനെ ഒരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഫാമിലി മാൻ സീസൺ ടുവിലെ മികച്ച പ്രകടനവും പുഷ്‌പയിലെ ഐറ്റം ഡാൻസിൽ പ്രകമ്പനം കൊള്ളിച്ചതുമെല്ലാം പ്രതിഫല തുകയിലെ മാറ്റത്തിൽ കണക്കാക്കാം. ഇതോടെ തെന്നിന്ത്യൻ സിനിമ ലോകത്തിൽ മറ്റൊരു കാര്യം കൂടി സംഭവിക്കുകയാണ്. 

പ്രതിഫലത്തിന്റെ കാര്യത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് തൊട്ടുപിന്നിലാണ് ഇപ്പോൾ സാമന്ത. ഇരുവരും ഒന്നിച്ച് ഇപ്പോൾ മറ്റൊരു ചിത്രം വരാനിരിക്കുകയാണ്. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രണ്ട് കാതൽ എന്ന സിനിമയിലാണ് സാമന്തയും നയൻതാരയും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോയായി സേതുപതിയും കണ്‍മണിയായി നയന്‍താരയും ഖദീജയായി സാമന്തയും ചിത്രത്തിൽ എത്തുന്നു. ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News