കെ സുരേന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടി
കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ വിവാഹത്തിൽ പങ്കെടുത്ത് മമ്മൂട്ടി. മമ്മൂട്ടിക്കൊപ്പം നിർമാതാവ് ആന്റോ ജോസഫും വിവാഹത്തിൽ പങ്കെടുത്തു. വധൂവരന്മാർക്കൊപ്പം നിൽക്കുന്ന ചിത്രം ആന്റോ ജോസഫ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
വ്യവസായി എം.എ.യൂസഫലിയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ദിൽനയാണ് ഹരികൃഷ്ണന്റെ വധു. 'ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.സുരേന്ദ്രന്റെയും ശ്രീമതി കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ.യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍...' ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...