തന്റെ പേരിൽ ബോഡി ഷെയ്മിങ് പ്രസ്താവനിയിൽ നടൻ മമ്മൂട്ടിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ തനിക്കും ഖേദമുണ്ടെന്നും സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. തന്റെ തല കാരണം മമ്മൂട്ടിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുയെന്ന് ജൂഡ് ആന്റണി മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തി. മമ്മൂട്ടിയുടെ വാക്കുകൾ തനിക്ക് അഭിനന്ദനമായിട്ടാണ് തോന്നിയതെന്നും ജൂഡ് തന്റെ കമന്റിൽ കൂട്ടിച്ചേർത്തു. മണിക്കൂറുകൾക്ക് മുമ്പായിരുന്നു മലയാളത്തിന്റെ മെഗാതാരം ബോഡി ഷെയ്മിങ് വിവാദത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു" ജൂഡ് ആന്റണി മമ്മൂട്ടിയുടെ പോസ്റ്റിൽ കമന്റായി രേഖപ്പെടുത്തി.


ALSO READ : Lokesh Kanagaraj: 'രണ്ട്, മൂന്ന് തവണ ചിത്രം കണ്ടു, അങ്ങനൊന്ന് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നി' - 2022ലെ ഇഷ്ടചിത്രത്തെ കുറിച്ച് ലോകേഷ്



മമ്മൂട്ടിയുടെ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ കുറിപ്പ്


പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം
പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ  ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.


2018 എന്ന ജൂഡ് ആന്റണിയുടെ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് മമ്മൂട്ടി സംവിധായകന് മുടി ഇല്ലെന്നെയുള്ളൂ ബുദ്ധിയുണ്ടെന്ന് പറഞ്ഞത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ മലയാളത്തിന്റെ മെഗാതാരം ജൂഡിനെ ബോഡി ഷെയ്മിങ് നടത്തിയെന്ന് പേരിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടി തന്റെ ഖേദ പ്രകടനം നടത്തിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.