Bramayugum: ലോക ചിത്രങ്ങളെയും പേടിപ്പിച്ച് കൊടുമൺ പോറ്റി; ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായി ഭ്രമയുഗം
ലെറ്റർ ബോക്സ് ഡി പുറത്ത് വിട്ട ഏറ്റവും മികച്ച പത്ത് ഹൊറർ സിനിമകളിൽ രണ്ടാം സ്ഥാനത്താണ് ഭ്രമയുഗം.
നിരവധി ബോക്സ്ഓഫീസ് ഹിറ്റുകൾ മലയാളസിനിമയ്ക്ക് സമ്മാനിച്ച വർഷമായിരുന്നു 2024. സാങ്കേതിക വിദ്യകളുടെ ഇക്കാലത്ത് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവും അതിനോടൊപ്പം പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തി. മമ്മൂട്ടി, രാഹുൽ സദാശിവൻ എന്ന രണ്ട് പേരുകൾ മാത്രം മതിയായിരുന്നു പ്രേക്ഷകർക്ക് ടിക്കറ്റെടുക്കാൻ. ഇപ്പോഴിതാ റിലീസ് ചെയ്ത് മാസങ്ങൾ പിന്നിടുമ്പോൾ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം.
2024ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ ടോപ്പ് 10 ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ഭ്രമയുഗം. ഹോളിവുഡ്, ജാപ്പനീസ് ചിത്രങ്ങളുമായി മത്സരിച്ചാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ന്യൂസീലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ സിനിമ റേറ്റിംഗ് പ്ലാറ്റഫോമായ ലെറ്റർ ബോക്സ് ഡി പുറത്ത് വിട്ട പട്ടികയിലാണ് ഭ്രമയുഗം ഇടംനേടിയത്. പത്ത് ഹൊറർ സിനിമകളിൽ രണ്ടാം സ്ഥാനത്താണ് ഭ്രമയുഗം.
കോറലി ഫാർഗേറ്റ് സംവിധാനം ചെയ്ത ദ സബ്സ്റ്റാൻസ് ആണ് ലിസ്റ്റിൽ ഒന്നാമത്. ചിമി എന്ന ജാപ്പനീസ് ചിത്രമാണ് മൂന്നാം സ്ഥാനത്ത്. കിയോഷി കുറസോവയാണ് ചിമി സംവിധാനം ചെയ്തിരിക്കുന്നത്.
ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ എത്തിയ ചിത്രമായിരുന്നു ഭ്രമയുഗം. മൂന്ന് കഥാപാത്രങ്ങൾ മാത്രമായി ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച സിനിമയായിരുന്നു ഇത്. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയെന്ന കഥാപാത്രം വലിയതോതിൽ ചർച്ചയായിരുന്നു.
ജോൺ ഹ്സു സംവിധാനം ചെയ്ത ചിത്രം തായ്‌വാനീസ് ഹൊറർ കോമഡി സിനിമയായ ഡെഡ് ടാലൻ്റ്സ് സൊസൈറ്റിയാണ് നാലാം സ്ഥാനത്ത്. കരോലിൻ ലിൻഡിയുടെ യുവർ മോൺസ്റ്റർ അഞ്ചാം സ്ഥാനവും അമേരിക്കൻ സയൻസ് ഫിക്ഷൻ ഹൊറർ ചിത്രം ഏലിയൻ: റോമുലസ് ആറാം സ്ഥാനവും നേടി. അൽവാരസും റോഡോ സയാഗ്യൂസും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദ ഗേൾ വിത്ത് ദ നീഡിൽ, സ്ട്രെയ്ഞ്ച് ഡാർളിംഗ്, ദക്ഷിണ കൊറിയൻ ചിത്രം എക്സുമ, ഐ സോ ദ ടിവി ഗ്ലോ എന്നീവയാണ് മറ്റ് സ്ഥാനങ്ങളിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.