Mammootty : ജോസോ അതോ ബിലാലോ? പുത്തൻ ലുക്കിൽ മമ്മൂട്ടി
Mammootty Adipidi Jose Look : ഹിറ്റ്മേക്കർ വൈശാഖുമായി മമ്മൂട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അടിപിടി ജോസ്. എന്നാൽ ചിത്രത്തിന്റെ പേര് അങ്ങനെ അല്ലയെന്ന് മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞിരുന്നു
കൊച്ചി : മമ്മൂട്ടിയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മുടി തീർത്തും പറ്റ വെട്ടി ഒരു അച്ചായൻ ലുക്കിലാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയ മമ്മൂട്ടിയുടെ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിരിക്കുന്നത്. തിയറ്ററിൽ വൻ ഹിറ്റായി മാറിയ കണ്ണൂർ സ്ക്വാഡിന്റെ പ്രൊമോഷന് ശേഷം ദുബായിൽ നിന്നും തിരികെ കൊച്ചിയിൽ എത്തിയതായിരുന്നു മലയാളത്തിന്റെ മെഗാതാരം. ആർമി സ്റ്റൈൽ ഷർട്ടും ബാഗി പാന്റും ധരിച്ച് ഭാര്യ സുൽഫത്തിനൊപ്പം നടന്നു വരുന്നതായിരുന്ന ദൃശങ്ങൾ. ഈ ലുക്ക് താരത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണ് ആരാധകർ പറയുന്നത്.
വൈശാഖ് ചിത്രത്തിനായിട്ടുള്ള മമ്മൂട്ടിയുടെ പുതിയ ലുക്കാകുമിതാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മിഥുൻ മാനുവേൽ തോമസിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി ജോസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന് അടിപിടി ജോസെന്നാകും പേരെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതേസമയം അമൽ നീരദ് ചിത്രം ബിലാലിന്റെ ലുക്കാകുമിതെന്നും ചില ആരാധകർ സംശയം പങ്കുവെക്കും
ALSO READ : Kannur Squad: ബോക്സ് ഓഫീസ് തൂക്കിയടി; വെറും 4 ദിവസം കൊണ്ട് കണ്ണൂർ സ്ക്വാഡ് നേടിയത്
എന്നാൽ ചിത്രത്തിന്റെ പേര് അടിപിടി ജോസെന്നാകില്ലയെന്നും കോട്ടയം കുഞ്ഞച്ചൻ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും മമ്മൂട്ടി നേരത്തെ തന്റെ അഭിമുഖങ്ങൾ പറഞ്ഞിരുന്നു. ഭ്രമയുഗം എന്ന സിനിമയിലെ തന്റെ ഭാഗം പൂർത്തിയാക്കിയതിന് ശേഷമാണ് മമ്മൂട്ടി വൈശാഖ് ചിത്രത്തിൽ ചേരുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഭ്രമയുഗത്തിന് പുറമെ കാതൽ എന്ന് സിനിമയുമാണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിൽ എത്താൻ പോകുന്നത്. ഇരു ചിത്രങ്ങളും നിർമിച്ചിരിക്കുന്നത് താരത്തിന്റെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടിക്കമ്പനിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.