മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് മെഗാ സ്റ്റാർ മമ്മൂട്ടി. ആറാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്നത്. അവസാന റൗണ്ട് വരെ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച കുഞ്ചാക്കോ ബോബൻ മമ്മൂട്ടിയ്ക്ക് ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നൻപകൽ നേരത്ത് മയക്കം, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലെ അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് വീണ്ടും അർഹനാക്കിയത്. ആറാം തവണ മമ്മൂട്ടി പുരസ്‌കാരം നേടിയതോടെ വീണ്ടും മമ്മൂട്ടിയോ മോഹൻലാലോ മികച്ച നടൻ എന്ന ചോദ്യം വീണ്ടും ചർച്ചയാകുകയാണ്. മമ്മൂട്ടിയാണ് മികച്ച നടൻ എന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. എന്നാൽ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്നെയാണ് മികച്ച നടൻ എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ തറപ്പിച്ച് പറയുന്നത്. 


ALSO READ: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി, സംവിധായകൻ മഹേഷ് നാരയണൻ; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇങ്ങനെ


മമ്മൂട്ടിയും മോഹൻലാലും കേരളത്തിന്റെ അതിർ വരമ്പുകൾ കടന്ന് പല ഭാഷകളിലായി എന്നോ പ്രതിഭ തെളിയിച്ചവരാണ്. സംസ്ഥാന പുരസ്‌കാരങ്ങൾക്കൊപ്പം ദേശീയ പുരസ്‌കാരങ്ങളും ഇരുവരും വാരിക്കൂട്ടിയിട്ടുണ്ട്. എന്നാൽ, ഇന്ന് ആറാം തവണയും മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഏറ്റവും കൂടുതൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ആരാണെന്നായി അടുത്ത ചോദ്യം.  


ആറ് തവണ പുരസ്‌കാരം നേടിയതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള സംസ്‌കാര പുരസ്‌കാരം നേടിയ നടനായി മമ്മൂട്ടി മാറിയിരിക്കുകയാണ്. എന്നാൽ, മോഹൻലാലും ആറ് തവണ പുരസ്‌കാരം നേടിയിട്ടുണ്ട്. അതിനാൽ ഈ നേട്ടത്തോടെ മികച്ച നടനുള്ള സംസ്‌കാര പുരസ്‌കാരം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ നടൻ എന്ന മോഹൻലാലിന്റെ റെക്കോർഡിന് ഒപ്പം എത്തിയിരിക്കുകയാണ് മമ്മൂട്ടി. 


1984ൽ 'അടിയൊഴുക്കുകൾ' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. 1986ൽ ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മോഹൻലാൽ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയത്. 1991ൽ അഭിമന്യു, ഉള്ളടക്കം, കിലുക്കം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മോഹൻലാൽ വീണ്ടും പുരസ്‌കാരം സ്വന്തമാക്കി. 1993ൽ വിധേയൻ, പൊന്തൻ മട, വാത്സല്യം എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും പുരസ്‌കാരം നേടി. 


1995ൽ സ്ഫടികം, കാലാപാനി എന്നീ ചിത്രങ്ങളിലെ ?ഗംഭീര പ്രകടനം മോഹൻലാലിനെ ഒരിക്കൽക്കൂടി മികച്ച നടനാക്കി മാറ്റി. 1999ൽ വാനപ്രസ്ഥം എന്ന ചിത്രത്തിലൂടെ മോഹൻലാൽ വീണ്ടും പുരസ്‌കാരം നേടി. 2004ൽ കാഴ്ച എന്ന ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 2005ൽ തൻമാത്ര എന്ന ചിത്രത്തിലെ പകരം വെയ്ക്കാനാകാത്ത പ്രകടനം മോഹൻലാലിനെ വീണ്ടും മികച്ച നടനായി തിരഞ്ഞെടുക്കാൻ സഹായിച്ചു. 2007ൽ പരദേശി എന്ന ചിത്രത്തിലൂടെ വീണ്ടും മോഹൻലാൽ പുരസ്‌കാരം സ്വന്തമാക്കി. 2009ൽ പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി അഞ്ചാം തവണയും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി 2009ലായിരുന്നു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. 


ദേശീയ ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചാലും മമ്മൂട്ടി മുൻപന്തിയിൽ തന്നെയുണ്ട്. 1989-ൽ മതിലുകൽ , ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു. 1993-ൽ പൊന്തൻ മാട, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 1999-ൽ ഡോ. ബാബാസാഹെബ് അംബേദ്കർ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് മൂന്നാം തവണയും അദ്ദേഹം സ്വന്തമാക്കി. എട്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെയായ കരിയറിൽ പതിമൂന്നിലധികം ഫിലിംഫെയർ അവാർഡുകളും മമ്മൂട്ടിയെ തേടിയെത്തി. ഭരതം (1991), വാനപ്രസ്ഥം (1999) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മോ​ഹൻലാൽ രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. ഒരു തവണ സ്പെഷ്യൽ ജൂറി അവാർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.