കൊച്ചി : മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന രണ്ടാമത്തെ ചിത്രം റോഷാക്കിന്റെ ട്രെയിലർ അവതരിപ്പിച്ചു. ചിത്രത്തിന്റെ പേര് മുതൽ ഒരോ അപ്ഡേറ്റുകളിലും നിറഞ്ഞ് നിന്നിരുന്ന നിഗൂഢത തന്നെയാണ് ട്രെയിലറിന്റെ പ്രത്യേകത. ലൂക്ക് അന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി റോഷാക്കിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 29ന് ചിത്രം തിയറ്ററുകളിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ പേര് അവതരിപ്പിച്ചത് മുതൽ സിനിമയുടെ കഥഗതിയെ കുറിച്ച് അഭ്യുഹങ്ങൾ നിലനിൽക്കുകയാണ്. മമ്മൂട്ടി ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റോഷാക്കിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് ശേഷം എല്ലാവരും കരുതിയിരുന്നത്.  എന്നാൽ ഒരു അഭിമുഖത്തിനിടെ ചിത്രത്തിലെ തന്റെ കഥാപാത്രം സൈക്കോ അല്ലെന്ന്  മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. റോഷാക്ക് ഒരു ചികിത്സരീതിയാണ് അല്ലാതെ കഥാപാത്രം ഒരു സൈക്കോ അല്ലയെന്നും കഥസന്ദർഭവുമായി ബന്ധപ്പെടുത്തുന്നതെയുള്ളെന്നും മമ്മൂട്ടി ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


ALSO READ : Mei Hoom Moosa Movie Teaser: "ഇങ്ങള് ശരിക്കും ഇല്ലുമിലാൻഡിയ അല്ലേ?'; മേ ഹൂം മൂസയുടെ ടീസറെത്തി, ചിത്രം ഉടനെത്തും



മമ്മൂട്ടിയെ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീർ അബ്ദുളാണ്. റോഷാക്കിന്റെ ചിത്രീകരണം അതിരപ്പിള്ളിയിൽ പുരോഗമിക്കുകയാണ്.  നിമിഷ് രവിയാണ് റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ്  കിരൺ ദാസും സംഗീതം നൽകുന്നത് മിഥുൻ മുകുന്ദനുമാണ്.


ഡിസി  കോമിക്സിന്റെ വാച്ച്മെൻ എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് റോഷാക്ക്. അതിന് ശേഷം വാച്ച്മെൻ എന്ന പേരിൽ തന്നെ സിനിമയും പുറത്തിറക്കിയിട്ടുണ്ട്. ഇതൊരു ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു. ആളുകളുടെ സ്വഭാവം മനസ്സിലാക്കാനാണ് സാധാരണയായി ഈ ടെസ്റ്റ് നടത്തുന്നത്. സ്വിസ് സൈക്കോളജിസ്റ്റ് ഹെർമൻ റോഷാക്ക് ആണ് ഈ പരിശോധന രീതി കണ്ടെത്തിയത്. അദ്ദേഹത്തിൻറെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.