Bramayugam: നിറയെ ഹൗസ്‌ഫുൾ ഷോകൾ; ഓസ്‌ട്രേലിയയിൽ `ഭ്രമയുഗ` തരംഗം
Bramayugam overseas response: ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും ഭ്രമയുഗത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മെൽബൺ: ഒരു മലയാള സിനിമക്ക് കിട്ടാവുന്ന ഏറ്റവും വലിയ റിലീസോടെ ഓസ്‌ട്രേലിയയിൽ എത്തിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ഓസ്‌ട്രേലിയൻ ബോക്സ് ഓഫീസിലും നിറഞ്ഞാടുന്നു. ഓസ്‌ട്രേലിയയിൽ വാരാന്ത്യ ഷോകൾ മിക്ക സ്ഥലങ്ങളിലും നേരത്തെ തന്നെ ഹൗസ്‌ഫുൾ ആകുന്ന കാഴ്ച്ചയാണ് കാണുന്നത്.
മലയാള സിനിമക്ക് അത്ര വലിയ സ്വീകാര്യത ലഭിക്കാത്ത സ്ഥലങ്ങൾ കൂടിയായ ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും ഭ്രമയുഗത്തിനു ലഭിക്കുന്ന സ്വീകാര്യത കണ്ട് ഞെട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഓവർ സീസ് സിനിമ അനുബന്ധ മേഖലയിലുള്ളവർ. അമ്പതോളം തിയേറ്ററുകളിൽ ഓസ്‌ട്രേലിയയിലും പതിനേഴ് തിയേറ്ററുകളിൽ ന്യൂസിലൻഡിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
ALSO READ: "ഗോളം"സിനിമയുടെ മോഷൻ പോസ്റ്റർ എത്തി
അതേസമയം, സിനിമക്ക് പിന്തുണയുമായി നിരവധി മലയാളി സംഘടനകളും പ്രസ്ഥാനങ്ങളും രാജ്യമെമ്പാടുമായി രംഗത്തുണ്ട്. മെൽബൺ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇന്റർനാഷണൽ, ക്യുൻസ് ലാൻഡ് ആസ്ഥാനമായ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ക്യാൻബറ ആസ്ഥാനമായ പ്രിന്റ് ആൻഡ് സൈൻ, ടാസ്മാനിയയിലെ ഹോബാർട്ട് മലയാളി അസോസിയേഷൻ, ഡാർവിനിലെ ഡാർവിൻ മലയാളി അസോസിയേഷൻ, പെർത്തിലെ പെർത് യുണൈറ്റഡ് മലയാളി അസോസിയേഷൻ, സിഡ്‌നി ആസ്ഥാനമായ മെട്രോ മലയാളം തുടങ്ങി ഓസ്‌ട്രേലിയയിലെ എണ്ണം പറഞ്ഞ മലയാളി പ്രസ്ഥാനങ്ങൾ സിനിമയുടെ പ്രചാരണത്തിൽ വലിയ പങ്ക് വഹിച്ചുവെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റാർനാഷണൽ ഓസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു. സതേൺ സ്റ്റാർ ഇന്റർനാഷണൽ ആണ് ചിത്രം ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും പ്രദർശനത്തിന് എത്തിക്കുന്നത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.