Golam Movie: "ഗോളം"സിനിമയുടെ മോഷൻ പോസ്റ്റർ എത്തി

Golam Movie Updates: ഫ്രാഗ്രന്റ്‌  നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്,അലൻസിയർ, ചിന്നു ചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ്  തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം  പതിനേഴോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 07:37 PM IST
  • സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രവീൺ വിശ്വനാഥ്, സംജാദ് എന്നിവർ ചേർന്ന് എഴുതുന്നു.
  • മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്ണനാണ് 'ഗോള'ത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്.
Golam Movie: "ഗോളം"സിനിമയുടെ മോഷൻ പോസ്റ്റർ എത്തി

യുവ നടൻ രഞ്ജിത്ത് സജീവ്,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന  "ഗോളം" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ റിലീസായി. ഫ്രാഗ്രന്റ്‌  നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്,അലൻസിയർ, ചിന്നു ചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ്  തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം  പതിനേഴോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.

സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രവീൺ വിശ്വനാഥ്, സംജാദ് എന്നിവർ ചേർന്ന് എഴുതുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന  ചലച്ചിത്ര പുരസ്‌കാര ജേതാവ്  മഞ്ജുഷ രാധാകൃഷ്ണനാണ് 'ഗോള'ത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. "ഇരട്ട"യിലൂടെ ശ്രദ്ധേനായ വിജയ് കൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും എബി സാൽവിൻ തോമസ് നിർവഹിക്കുന്നു. 

ALSO READ: കോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി 'അനീതി'; ചിത്രത്തിൻ്റെ പൂജ നടന്നു

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കലാ സംവിധാനം- നിമേഷ് താനൂർ,മേക്കപ്പ്-രഞ്ജിത്ത് മണാലിപറമ്പിൽ , കാസ്റ്റിംഗ് ഡയറക്ടർ- ആക്ടർ ബിനോയ് നമ്പാല,സ്റ്റിൽസ്-ജസ്റ്റിൻ വർഗീസ് ,ശബ്ദമിശ്രണം-വിഷ്ണു ഗോവിന്ദ്. പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News