തിരുവനന്തപുരം: മലയാളത്തിന്റെ മെ​ഗാസ്റ്റാറും ആദ്യ സൂപ്പർ ഹീറോയും നേർക്കുനേർ എത്തുകയാണ്. അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വവും ആഷിഖ് അബു സംവിധാനം ചെയ്ത ടൊവിനോ ചിത്രം നാരദനും മാർച്ച് മൂന്നിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ പ്രതീക്ഷ നൽകുന്ന ട്രെയിലറുകളും ടീസറുകളുമാണ് രണ്ട് ചിത്രങ്ങളും നൽകിയത്. ഈ പ്രതീക്ഷയോട് ചിത്രങ്ങൾ എത്രത്തോളം നീതി പുലർത്തുമെന്നാണ് ഇനി കണ്ടറിയേണ്ടത്. മികച്ച പ്രതികരണങ്ങളാണ് ഇരു ചിത്രങ്ങളുടെയും പോസ്റ്ററുകൾ മുതൽ ലഭിച്ചിരുന്നത്. മെ​ഗാസ്റ്റാറിന്റെ ചിത്രമാണോ സൂപ്പർ ഹീറോയുടെ ചിത്രമാണോ പ്രേക്ഷകർ ഏറ്റെടുക്കുകയെന്നും കണ്ടറിയാം.


ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ഭീഷ്മപർവ്വത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബി​ഗ് ബി പുറത്തിറങ്ങി 14 വർഷത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേഷകർ കാത്തിരിക്കുന്നത്. ഇതൊരു കുടുംബത്തെ സംബന്ധിച്ച കഥയാണോ എന്ന ചോദ്യത്തിന് കുടുംബങ്ങളുടെ കഥയാണെന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ പ്രൊമോഷനിൽ പറഞ്ഞത്.



തബു, നദിയ മൊയ്തു, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ലെന, ശ്രിന്ധ, ഷെബിൻ ബെൻസൺ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വൻ താരനിരയാണ് ഭീഷ്മപർവ്വത്തിൽ എത്തുന്നത്.


മായാനദിക്ക് ശേഷം ആഷിക് അബു, ടോവിനോ തോമസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന നാരദന്റെ ട്രെയിലറുകൾ വളരെ ശ്രദ്ധനേടിയിരുന്നു. പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം സമകാലിക ഇന്ത്യൻ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. മാധ്യമസ്ഥാപനങ്ങൾ തമ്മിലുള്ള മത്സരമാണോ വാർത്തകളുടെ ധാർമികതയാണോ ചിത്രത്തിന്റെ പ്രമേയമെന്നാണ് പ്രേഷകരുടെ ആകാംക്ഷ.



അന്ന ബെൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, വിജയരാഘവൻ, രൺജി പണിക്കർ, ജോയ് മാത്യു, ഷറഫുദ്ദീൻ, ജാഫർ ഇടുക്കി, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. സന്തോഷ് കുരുവിള, റിമാ കല്ലിങ്കൽ, ആഷിക് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.