Bramayugam Movie OTT Platform : തിയറ്ററുകളിൽ വമ്പൻ കളക്ഷനുകൾ വാരി ജൈത്രയാത്ര തുടരുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം. മമ്മൂട്ടി കൊടുമൺ പോറ്റിയായി എല്ലാവരും വിറപ്പിച്ച ഭ്രമയുഗം ഇതിനോടകം ആഗോള ബോക്സ്ഓഫീസിൽ 30 കോടിയിൽ അധികമാണ് കളക്ഷൻ നേടിയെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ആകെ ബജറ്റ് 28 കോടിയോളമാണെന്നാണ് നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോ നേരത്തെ അറിയിച്ചിരുന്നത്. നാല് ദിവസം കൊണ്ട് ഭ്രമയുഗം മുതൽമുടക്ക് തിരിച്ചു പിടിച്ചിരിക്കുകയാണ്. എന്നാൽ റിലീസിന് മുമ്പ് തന്നെ ഭ്രമയുഗത്തിന്റെ മുതൽമുടക്ക് നിർമാതാക്കൽ സ്വന്തമാക്കിയിരുന്നു. അത് ചിത്രത്തിന്റെ പല അവകാശങ്ങൾ വിറ്റാണ് സ്വന്തമാക്കിയത്. ഒടിടി അവകാശം മാത്രം വിറ്റ് 30 കോടിയാണ് വൈ നോട്ട് സ്റ്റുഡിയോസ് ഭ്രമയുഗത്തിലൂടെ സ്വന്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭ്രമയുഗം ഒടിടി അവകാശം ആർക്ക്?


ഭ്രമയുഗം തിയറ്ററിൽ പ്രദർശനം നടത്തിയപ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവ് ആണെന്നാണ് അറിയിച്ചിരുന്നത്, ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 30 കോടി രൂപയ്ക്കാണ് ജാപ്പനീസ് ടെക് ഭീമന്മാരായ സോണിയുടെ ഒടിടി പ്ലാറ്റ്ഫോം ഭ്രമയുഗത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ ഒടിടി അവകാശത്തിനായി സ്റ്റാർ നെറ്റ്വർക്കിന്റെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ 20 കോടിയാണ് ഓഫർ ചെയ്തതെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 30 കോടിക്ക് സോണി ലിവ് ഭ്രമയുഗത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.


ALSO READ : Abraham Ozler OTT : ഓസ്ലർ ഒടിടിയിൽ വരുന്നത് ഈ പ്ലാറ്റ്ഫോമിലൂടെ; ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ


ഭ്രമയുഗം ഒടിടിയിൽ എന്ന് വരും?


നേരത്തെ ഒരു സിനിമ തിയറ്ററിൽ റിലീസായി 28-ാം ദിവസം ഒടിടിയിൽ എത്തുമായിരുന്നു. അങ്ങനെയിരിക്കെ ഭ്രമയുഗം മാർച്ച് രണ്ട് അല്ലെങ്കിൽ മൂന്നാം വാരം ഒടിടിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാമായിരുന്നു. എന്നാൽ നിലവിൽ സിനിമ-തിയറ്റർ സംഘടനയായ ഫിയോകിന്റെ സമരം ഫെബ്രുവരി 23-ാം തീയതി മുതൽ നടക്കുന്ന സാഹചര്യത്തിൽ ഭ്രമയുഗം ഒടിടിയിൽ എത്താൻ വൈകും. ചിത്രം റിലീസായി 40 ദിവസം കഴിഞ്ഞെ ഒടിടിയിൽ പ്രദർശിപ്പിക്കാവു എന്നാണ് ഫിയോക് ആവശ്യപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ഭ്രമയുഗം മാർച്ച് അവസാനമോ അല്ലെങ്കിൽ ഏപ്രിൽ ആദ്യ വാരമോ സോണി ലിവിൽ പ്രദർശനം ആരംഭിച്ചേക്കും.


ഭ്രമയുഗം ബോക്സ്ഓഫീസിൽ


ഫെബ്രവുരി 15-ാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ പരീക്ഷണ ചിത്രമായിരുന്നെങ്കിലും ആദ്യ ദിനം തന്നെ കേരള ബോക്സ്ഓഫീസിൽ നിന്നും ഭ്രമയുഗം സ്വന്തമാക്കിയത് 3 കോടിയിൽ അധികം കളക്ഷനാണ്. ചിത്രം റിലീസായി ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ (നാലാം ദിവസം) ഭ്രമയുഗത്തിന്റെ ആകെ ബോക്സ്ഓഫീസ് കളക്ഷൻ 30 കോടി പിന്നിട്ടു. ഇതിൽ കേരളത്തിൽ നിന്നും മാത്രമായി സ്വന്തമാക്കിയത് 12 കോടിയാണ്. ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങളിൽ നിന്നും നേടിയത് 3.4 കോടിയാണ്. വിദേശത്ത് നിന്നും ഇതുവരെ ഭ്രമയുഗത്തിന് ലഭിച്ചത് 16.50 കോടി രൂപയാണ്.


ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'ഭ്രമയുഗം'. പൂർണമായിട്ടും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഭ്രമയുഗം ചിത്രീകരിച്ചിരിക്കുന്നത്.


ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്യും: മെൽവി ജെ,  മേക്കപ്പ്: റോണെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.