Mammootty: കിടപ്പ് രോഗികൾക്ക് സൗജന്യ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ; ആ`ശ്വാസം ` പദ്ധതിയുമായി മമ്മൂട്ടി
സാധാരണക്കാർക്കും ആരോഗ്യ രംഗത്തെ പുതിയ മാറ്റങ്ങൾ ലഭ്യമാകണമെന്നാണ് മമ്മൂട്ടി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്.
കൊച്ചി: കിടപ്പ് രോഗികൾക്ക് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി നടൻ മമ്മൂട്ടി. അന്തരീക്ഷത്തിലെ വായുവിൽ നിന്നും നൈട്രജനെ വേർതിരിച്ച്, ശുദ്ധമായ ഓക്‌സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഓക്‌സിജൻ കോൺസൻട്രേറ്ററുകളാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആ'ശ്വാസം ' പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. മമ്മൂട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ സാധാരണക്കാർക്കും ലഭ്യമാകേണ്ടതുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു.
ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 50 ഓക്‌സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം നടത്തുക. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെയർ & ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ പറഞ്ഞു. അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടന പ്രവർത്തകർ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ചടങ്ങിൽ ഏറ്റുവാങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...