Netflix: നെറ്റ്ഫ്ലിക്സിൽ ആളുകൾ ഏറ്റവും അധികം കണ്ട മലയാള ചിത്രം ഇതാണ്!
മമ്മൂട്ടിയുടെ സിബിഐ 5 ജൂണിലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയത്.
പ്രേക്ഷകരുടെ വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇറങ്ങിയ ചിത്രമാണ് സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം സിബിഐ 5; ദി ബ്രെയിൻ. സേതുരാമയ്യർ വീണ്ടും എത്തിയപ്പോൾ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മുൻപത്തെ ചിത്രങ്ങളുടെ അത്രയും എത്തിയില്ലെങ്കിലും ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും ചിത്രം ഇറങ്ങിയിരുന്നു.
നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിൽ ആളുകൾ ഏറ്റവുമധികം കണ്ട മലയാള സിനിമ സിബിഐ 5 ആണെന്നാണ് പുതിയ റിപ്പോർട്ട്. ജൂണിലാണ് ചിത്രം ഒടിടിയിലെത്തിയത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിബിഐ 5 സ്ട്രീം ചെയ്യുന്നുണ്ട്.
Also Read: Spadikam 4k Ott: 'സ്ഫടികം 4K' ഒടിടി റിലീസ് എപ്പോൾ? സംവിധായകൻ പറയുന്നത് ഇങ്ങനെ
മെയ് 1 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് എത്തിയത്. രഞ്ജി പണിക്കർ, സായ്കുമാർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
ജഗതി ശ്രീകുമാർ നാളുകൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ചിത്രത്തിൽ വളരെ വഴിത്തിരിവായി തീരുന്ന ഒരു രംഗത്തിലാണ് ജഗതിയുടെ വിക്രം എത്തിയത്.
13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യർ സിബിഐ ഈ ചിത്രത്തിലൂടെ നേടിയിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 34 വർഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചത്. ഒരു സിബിഐ ഡയറികുറിപ്പിന് ഫെബ്രുവരി 18 ണ് 33 വർഷങ്ങൾ തികഞ്ഞിരുന്നു. ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടവും സിബിഐ സീരിസ് ഈ ചിത്രത്തിലൂടെ നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...