Mammootty`s Facemask: ട്രെൻഡിങ് ആയി മമ്മൂക്കയുടെ Mask; വില കേട്ടാൽ ശരിക്കും ഞെട്ടും..!
കഴിഞ്ഞ ദിവസം `ദി പ്രീസ്റ്റ്` എന്ന സിനിമയുടെ പ്രസ് കോൺഫറൻസിന് മമ്മൂട്ടിയും, മഞ്ജു വാര്യരും പങ്കെടുത്തിരുന്നു.
ആഡംബര വസ്തുക്കൾ ഉപയോഗിക്കുന്ന കാര്യത്തിൽ പണ്ടേ ഇച്ചിരി മുന്നിൽ നിൽക്കുന്ന ആളാണ് നമ്മുടെ മമ്മൂക്ക (Mammootty)എന്നത് ഒരുവിധം എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.
അതിപ്പോൾ അദ്ദേഹത്തിന്റെ (Mammootty) വസ്ത്രങ്ങളായാലും വാഹനങ്ങളായാലും വാച്ചുകളായാലും കൂളിങ് ഗ്ലാസ്സുകളായാലും ശരി എല്ലാം വില കൂടിയതും പെട്ടെന്ന് ട്രെൻഡിങ് ആകുന്നതുമാണ്. ഇപ്പോഴിതാ അതിനെയൊക്കെ കടത്തിവെട്ടി ട്രെൻഡിങ് ആയിരിക്കുന്നത് മമ്മൂക്കയുടെ മാസ്ക് (Mask) ആണ്.
കഴിഞ്ഞ ദിവസം 'ദി പ്രീസ്റ്റ്' (The Priest) എന്ന സിനിമയുടെ പ്രസ് കോൺഫറൻസിന് മമ്മൂട്ടിയും, മഞ്ജു വാര്യരും (Manju Warrier) പങ്കെടുത്തിരുന്നു. അതിനിടയിലാണ് താരം ധരിച്ചിരുന്ന മാസ്ക് ശ്രദ്ധയിൽ വന്നത്. പ്രിന്റുള്ള ഹ്യൂഗോ മാസ് ന്യൂ സീസൺ പ്രിന്റ് മാസ്ക് ആയിരുന്നു മമ്മൂട്ടി ധരിച്ചിരുന്നത്. ഈ മാസ്ക് ഓൺലൈൻ വിപണിയിൽ ലഭ്യമാണ്.
പക്ഷേ ഇതിന്റെ വിലയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ മാസ്കിന്റെ വില എത്രയെന്ന് വെബ്‌സൈറ്റിൽ ലഭ്യമല്ലയെങ്കിലും ഈ ശ്രേണിയിലെ മാസ്കുകൾക്ക് ഏറ്റവും കുറഞ്ഞത് 25 ഡോളർ അതായത് 1,822.78 രൂപയാണ് വില.
'ദി പ്രീസ്റ്റ്' തിയേറ്ററുകളിലെത്തുന്നത് നാളെയാണ്. ചിത്രത്തിന്റെ പ്രത്യേകത എന്നുപറയുന്നത് ആദ്യമായി മഞ്ജു വാര്യരും മമ്മൂട്ടിയും (Mammootty) ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്നതാണ്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്ന് ഏറെ ആഗ്രഹമുണ്ടായിരുന്ന മഞ്ജുവിന്റെ (Manju Warrier) ആഗ്രഹം കൂടിയാണ് ഇതോടെ നിറവേറുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...