മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന് ലൈവ് എന്നാണ് പേര് നല്കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ചിത്രത്ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സോഷ്യൽ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ലൈവ്. ചിത്രം വികെ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ഈ മാസം 18ന് ആരംഭിക്കും.  ചിത്രത്തിൽ മമത മോഹൻദാസിന്റെ കൂടാതെ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ്. ഫിലിംസ് 24ന്റെ ബാനറിലാണ് ചിത്രം എത്തുന്നത് .


COMMERCIAL BREAK
SCROLL TO CONTINUE READING

ദർപൺ ബംഗേജയും നിതിൻ കുമാറും  ചേർന്ന് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ലൈവ്. വളരെ സമകാലികവും, സാമൂഹിക പ്രസക്തിയുമുള്ള വിഷയമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണാണ്. സുനിൽ എസ് പിള്ളയാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകൻ അൽഫോൺസ് സംഗീതവും, ദുന്ദു രഞ്ജീവ്‌ കലാസംവിധാനവും നിർവ്വഹിക്കുന്നു. ആശിഷ് കെ യാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ.



ALSO READ : Oruthee Movie OTT : നവ്യ നായരുടെ ഒരുത്തീ ഒടിടിയിലെത്തുന്നു; ഉടൻ മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിക്കും


ഒരുത്തീയാണ് വികെ പ്രകാശ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിച്ച ചിത്രമെന്ന പ്രത്യേകത ഒരുത്തീക്കുണ്ട്. തീയേറ്ററുകളിൽ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രമാണ് ഒരുത്തീ. ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഒരുത്തീ. ഒരു സ്ത്രീയും മകനും ഒരു കുറ്റകൃത്യത്തിനിടയിൽ പെട്ട്പോകുന്നതും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായരുടെ കഥാപാത്രം എത്തുന്നത്. ചിത്രത്തിൽ വിനായകൻ പൊലീസ് ഉദ്യോഗസ്ഥനായി ആണ് എത്തുന്നത്. വില്ലൻ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്.


ഒരുത്തീയുടെ കഥ, തിരക്കഥ, സംഭാഷണം എസ്.സുരേഷ്‌ബാബുവിന്റേതാണ് ‘ദി ഫയർ ഇൻ യു’ എന്ന ടാഗ്‌ലൈനോടെയാണ് സിനിമ  തീയേറ്ററുകളിൽ എത്തിയത്. മികച്ച നടിക്കുള്ള  ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ആമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.