മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് 'ലൈവ്' ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാജിക്ക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് എത്തിയിരിക്കുന്നത്. ൃ യൂട്യൂബിലെത്തി ചുരുങ്ങിയ സമയം കൊണ്ടാണ് ട്രെയിലര്‍ ശ്രദ്ധ നേടിയത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്. സൗബിനും മംമ്തയും കൂടാതെ സിനിമയില്‍  പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഡോക്ടറായ മംമ്തയെ ഫോണിലൂടെ മെസ്സേജുകള്‍ അയച്ച് ശല്ല്യം ചെയ്യുന്ന ഒരാളായാണ് സൗബിനെ ട്രെയിലറിലൂടെ കാണാനാകുന്നത്. മറ്റു കഥാപാത്രങ്ങളായ  ഷൈന്‍ ടോം ചാക്കോയേയും,  പ്രിയ വാര്യറെയുമെല്ലാം ഇത് വരെ മറ്റു സിനിമകളില്‍ കാണാത്ത തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലറിലിലൂടെ ഇതൊരു മികച്ച സിനിമയായി മാറാനുള്ള സാധ്യതകളെല്ലാം കാണുന്നുണ്ട്. ലൈവ് എന്ന സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധനേടിയിരുന്നു. 


ALSO READ: നവ്യാ നായരുടെ 'ജാനകി ജാനേ'യ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം മെയ് 12ന് തിയേറ്ററുകളിൽ


 'മേഘം' എന്ന് തുടങ്ങുന്ന  ചിത്രത്തിലെ ഗാനം ടിപ്‌സ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്. സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ കവിയും ഗാനരചയിതാവുമായ കുഴൂര്‍ വില്‍സന്റെതാണ്. നിതിന്‍ സാബു ജോണ്‍സന്‍, അനന്ദു പൈ എന്നിവരാണ് അഡീഷണല്‍ മ്യൂസിക് പ്രോഗ്രാമിങ്, സൗണ്ട് എന്‍ജിനിയറിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. അല്‍ഫോന്‍സ് ജോസഫാണ് ഗിറ്റാര്‍ കൈകാര്യം ചെയ്തിരിക്കുന്നത്.ഫിലിംസ് 24-ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണാണ്. ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ എന്നിവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. 


അതേസമയം മമ്ത മോഹൻദാസ് നായികയായി അവസാനം തീയേറ്ററുകളിൽ എത്തിയ സിനിമ മഹേഷും മാരുതിയുമാണ്. സിനിമയിൽ മംമ്തയ്ക്കൊപ്പം ആസിഫ് അലിയും ഉണ്ടായിരുന്നു. സേതു ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ച്‌ വി എസ്‌ എൽ ഫിലിം ഹൗസ്‌ ആണ് സിനിമ അവതരിപ്പിക്കുന്നത്.  മാർച്ച് 10 നാണ് സിനിമ  തീയറ്ററുകളിൽ എത്തിയത്. ഒരു ഫീൽ ​ഗുഡ് സിനിമയായി അവതരിപ്പിച്ചെങ്കിലും  മഹേഷും മാരുതിക്കും വേണ്ട വിധത്തിൽ പ്രേക്ഷകരെ രസിപ്പിക്കാനായില്ല. ഇറങ്ങി അതിക ദിവസമാകാതെ തന്നെ സിനിമ തീയേറ്ററുകളിൽ നിന്നും പോയി. ഇപ്പോൾ ഓടിടിയിൽ പ്രദർശനം തുടങ്ങി. 


രോമാഞ്ചമാണ് സൗബിന്റെ പുതിയതായി റിലീസ് ചെയ്ത ചിത്രം. ഒരു ഹൊറർ കോമഡി ത്രില്ലറായി ഒരുക്കിയ സിനിമ തീയേറ്ററിൽ വിജയം നേടി. ജിബി എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചത്. സൗബിനൊപ്പം   ചെമ്പൻ വിനോദ്, സജിൻ ഗോപു, സിജു സണ്ണി, അനന്ത രാമൻ, എബിൻ ബിനോ, ജഗദീഷ് കുമാർ, ജോയിമോൻ ജ്യോതിർ, അഫ്സൽ, ശ്രീജിത്ത് നായർ തുടങ്ങിയവരും അഭിനയിച്ചു. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ 'നിങ്ങള്‍ക്കാദരാഞ്ജലി നേരട്ടെ' എന്ന ​ഗാനം സോഷ്യൽ‍ മീഡിയയിൽ ഹിറ്റ് ആയിരുന്നു. സംവിധായകനായ ജിത്തി മാധവൻ തന്നെയാണ് ഇതിന്റെ രചനയും നിർഡവ്വഹിച്ചിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.