400 കോടി നേടി ചരിത്രം തിരുത്തി `പൊന്നിയിൻ സെൽവൻ; രണ്ടാം ഭാഗത്തിനായി ആകാംഷയോടെ ആരാധകര്‍
ഇതുവരെ കേരളത്തില്‍ മാത്രം 21 കോടി കളക്ഷന്‍ നേടിയതായിട്ടാണ് റിപ്പോര്‍ട്ട്
മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍്റെ ആദ്യ ഭാഗമായ പിഎസ്1 ആഗോള തലത്തില്‍ ബോക്സ് ഓഫീസില്‍ കളക്ഷന്‍ തൂത്തു വാരുകയാണ്. സെപ്റ്റംബര്‍ 30 നാണ് പൊന്നിയിന്‍ സെല്‍വന്‍ റീലീസ് ചെയ്തത്. ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതു വരെയുള്ള റെക്കോര്‍ഡ് തകര്‍ത്തു കൊണ്ടാണ് ചിത്രം മുന്നേറുന്നത്. പന്ത്രണ്ട് ദിവസം പിന്നിടുമ്പോഴും പ്രേക്ഷകരില്‍ ആവേശം കുറയാതെയാണ് ചിത്രം വിജയം നേടുന്നത്.
റീലീസ് ചെയ്ത പതിനൊന്നാം ദിവസം കളക്ഷന്‍ 400 കോടി കവിഞ്ഞതായി നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ത് സിനിമയുടെ ചരിത്രത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്. തമിഴ്നാട്ടില്‍ തിയറ്ററുകളില്‍ ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്നു. അതിനിടയിൽ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകൾ സമൂഹ മാധ്യമങ്ങളില്‍ തുടരുകയാണ്. കേരളത്തില്‍ കഥയും സിനിമയില്‍ ഉപയോഗിച്ച തമിഴ് ഭാഷയും മനസ്സിലാവുന്നില്ല എന്ന പരാതി ആദ്യം ഉയര്‍ന്നെങ്കിലും പിന്നീട് കൂടുതല്‍ മലയാളം പതിപ്പുകള്‍ പുറത്തിറക്കിയതോടെ ആ പരാതിയും പരിഹരിക്കപ്പെട്ടു എന്ന് വേണം പറയാൻ. ഇതുവരെ കേരളത്തില്‍ മാത്രം 21 കോടി കളക്ഷന്‍ നേടിയതായിട്ടാണ് റിപ്പോര്‍ട്ട്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.
ഇനി രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യ ഭാഗത്തില്‍ നാല്പത്തി എട്ടില്‍ പരം വരുന്ന പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ഇനി രണ്ടാം ഭാഗത്തിലാണ് യഥാര്‍ത്ഥ കഥ പറയാനിരിക്കുന്നതത്രേ. വിക്രം,കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാന്‍, ശരത് കുമാര്‍, ജയറാം, ബാബു ആന്‍്റണി, വിക്രം പ്രഭു, ലാല്‍, പ്രകാശ് രാജ്, പാര്‍ത്ഥിപന്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തര്‍ധാരയിലൂടെയ ത്രെ രണ്ടാം ഭാഗത്തിന്‍്റെ സഞ്ചാരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...