മഞ്ജു വാര്യർ ബോളിവുഡിലേക്കോ? ആദ്യ ചിത്രം മാധവനൊപ്പമെന്ന് റിപ്പോർട്ട്
നടൻ മാധവനുമായിട്ടാണ് താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്നാണ് റിപ്പോർട്ട്.
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ മോളിവുഡ് നടി മഞ്ജു വാര്യർ (Manju Warrier) ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നടൻ മാധവനുമായിട്ടാണ് താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്നാണ് റിപ്പോർട്ട്.
'അമേരിക്കി പണ്ഡിറ്റ്' (Ameriki Pandit) എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് റിപ്പോർട്ട്. നവാഗതനായ കൽപേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ഭോപ്പാലിൽ ആരംഭിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്. ഷൂട്ടിംഗ് സെറ്റിൽ മലയാളത്തിന്റെ ലേഡി സൂപ്പർ മഞ്ജു വാരിയർ (Manju Warrier) ഉടൻ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
Also Read: Mammootty's Facemask: ട്രെൻഡിങ് ആയി മമ്മൂക്കയുടെ Mask; വില കേട്ടാൽ ശരിക്കും ഞെട്ടും..!
ചൊവ്വാഴ്ചയായിരുന്നു 'ദി പ്രീസ്റ്റ്' സിനിമയുടെ ടീമുമായി നടത്തിയ പത്രസമ്മേളനത്തിൽ മഞ്ജു വാര്യർ തന്റെ ബോളിവുഡ് സിനിമയെക്കുറിച്ച് (Bollywood) സംസാരിച്ചിരുന്നു. തന്റെ ബോളിവുഡ് സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ആണ് താരം പങ്കുവെച്ചത്. എന്നാലും പ്രൊജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളെക്കുറിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല.
ഇപ്പോഴിതാ ഇതെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത് ചലച്ചിത്ര നിരൂപകനും അനലിസ്റ്റുമായ ശ്രീധർ പിള്ളയാണ്. മഞ്ജു ബോളിവുഡിലെത്തുന്നത് മാധവനോടൊപ്പം (Madhavan) ആയിരിക്കുമെന്നും ഷൂട്ടിങ് ഭോപ്പാലിൽ ആയിരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...