കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ടിവിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്ന ആരോപണ൦ ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതോടെ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 


മലപ്പുറം ഇരിമ്പിളിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍-ഷീബ ദമ്പതികളുടെ മകള്‍ ദേവികയാണ് ഇന്നലെ അത്മഹത്യ ചെയ്തത്. ഇരിമ്പിളിയം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക. 


പത്താം ക്ലാസുകാരിയുടെ ആത്മഹത്യ: റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി


 


ഉണ്ടായിരുന്ന പരാതികള്‍ക്കൊപ്പം ദേവികയുടെ മരണ൦ കൂടിയായപ്പോള്‍ സംഭവം വിവാദമായി. ഇതേതുടര്‍ന്ന്, യുവജനസംഘടനയായ DYFI ടിവി ചലഞ്ച് എന്ന പേരില്‍ ചലഞ്ച് ആരംഭിച്ചു.


'ഒന്നിലധികം ടിവിയുള്ളവര്‍ ഒന്ന് നല്‍കാന്‍ സന്നദ്ധരാകൂ. ടിവി വാങ്ങി നല്‍കാന്‍ താല്പര്യമുള്ളവര്‍ അങ്ങനെ ചെയ്യുക' എന്നായിരുന്നു ചലഞ്ചിലൂടെയുള്ള ആവശ്യം.


വീട്ടില്‍ ടിവിയും സ്മാര്‍ട്ട്ഫോണും ഇല്ല, പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തു


ഈ ചലഞ്ചില്‍ ആദ്യം പങ്കാളിയായത് ചലച്ചിത്ര താരം മഞ്ജു വാര്യരാണ്. അഞ്ച് ടിവികള്‍ സംഭാവന ചെയ്താണ് മഞ്ജു ചലഞ്ചില്‍ പങ്കാളിയായത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും സംഭാവന നല്‍കാന്‍ പങ്കാളിയാകാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ടിവി ചലഞ്ച് ആരംഭിച്ച ശേഷം നിരവധി പേരാണ് സംഭാവന നല്‍കാന്‍ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയത്.