മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം, മേരി ആവാസ് സുനോ; First look Poster ഏറ്റെടുത്ത് ആരാധകര്‍
മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന Meri Awaas Suno.
സമൂഹ മാധ്യമങ്ങളിൽ തരംഗമായി മഞ്ജു വാര്യർ (Manju Warrier), ജയസൂര്യ എന്നിവർ ഒന്നിക്കുന്ന മേരി ആവാസ് സുനോ (Meri Awaaz Suno) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (First Look Poster). ഇത് ആദ്യമായാണ് മഞ്‍ജുവാര്യരും ജയസൂര്യയും (Jayasurya) ഒന്നിച്ചഭിനയിക്കുന്നത്. പ്രജേഷ് സെൻ ആണ് ചിത്രത്തിന്റെ സംവിധാനം (Direction). ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്.
റേഡിയോ ജോക്കിയുടെ (Radio Jockey) വേഷത്തിലാണ് മേരി ആവാസ് സുനോയിൽ ജയസൂര്യ എത്തുന്നത്. ഡോക്ടറായാണ് മഞ്‍ജു വാര്യർ ചിത്രത്തിൽ വേഷമിടുന്നത്. സു സു സുധി വാത്മീകത്തിൽ ജയസൂര്യയുടെ നായികയായ ശിവദയും (Sshivada)ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ എ ഇ എന്നിവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജയസൂര്യയും മഞ്‍ജുവുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്.
Also Read: NoWayOut : രമേഷ് പിഷാരടിയുടെ സർവൈവൽ ത്രില്ലർ നോ വേ ഔട്ടിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു
യൂണിവേഴ്സൽ സിനിമയുടെ (Universal Cinema) ബാനറിൽ ബി രാകേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. കോ പ്രൊഡ്യൂസേഴ്സ് വിജയകുമാർ പാലക്കുന്ന്, ആൻ സരിഗ. ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരൺ, സന്തോഷ്‍ കേശവ്, ജിതിൻ രാജ്,ആൻ ആമി എന്നിവർ പാട്ടുകൾ പാടിയിരിക്കുന്നു.
എഡിറ്റിങ് (Editing) ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻഎം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ് (Makeup) - പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ (Saritha Jayasurya) . സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്‍ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്‍റ് - എം കുഞ്ഞാപ്പ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.