ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ ലോകത്തെ തന്നെ ഏറ്റവും വലിയ കൊറോണ വാക്‌സിൻ യജ്ഞത്തിന് ഇന്ന് തുടക്കം കുറച്ചിരിക്കുകയാണ്.   പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.  വളരെ കുറഞ്ഞ സമയം കൊണ്ട് ഒന്നല്ല രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ ആണ് തയാറായിരിക്കുന്നത്.  ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണ്.   
 
ആരോഗ്യ പ്രവർത്തകരും കൊറോണ മുന്നണി പോരാളികളുമാണ് ഇന്ന് വാക്‌സിൻ (Corona Vaccine) സ്വീകരിക്കുന്നത്. കൊറോണ പ്രതിരോധ കുത്തിവയ്പ്പ് യജഞത്തിന് പിന്തുണയുമായി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ (Manju Warrier) രംഗത്തെത്തിയിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: COVID Vaccine: ലോകത്തിലെ ഏറ്റവും വലിയ Corona Vaccination പ്രധാനമന്ത്രി തുടക്കം കുറിച്ചു


വാക്‌സിനേഷൻ വിജയകരമാകുമെന്നും ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുമെന്നും മഞ്ജു വാര്യർ തന്റെ ഫെയ്സ്ബുക്കിലൂടെ (Facebook) പറഞ്ഞിട്ടുണ്ട്. കൊറോണ വാക്സിൻ വിതരണ യജ്ഞത്തിന് ഒരേ മനസോടെ നമുക്ക് അണിചേരാമെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.