Manmohan Singh Death: `നിങ്ങളുടെ ജ്ഞാനവും വിനയവും രാഷ്ട്രസേവനവും എന്നെന്നും ഓർമ്മിക്കപ്പെടും`; മൻമോഹൻ സിംഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി
Manmohan Singh Passed Away At 92: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ നിരവധി ദക്ഷിണേന്ത്യൻ സെലിബ്രിറ്റികൾ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ മമ്മൂട്ടി. 'നിങ്ങളുടെ ജ്ഞാനവും വിനയവും രാഷ്ട്രസേവനവും എന്നെന്നും ഓർമ്മിക്കപ്പെടും' എന്നായിരുന്നു മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ കുറിച്ചത്.
Also Read: ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം
മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു...
Also Read: ലക്ഷ്മി ദേവിയ്ക്ക് പ്രിയം ഈ രാശിക്കാരോട്; നൽകും അത്യപൂർവ്വ നേട്ടങ്ങൾ!
ജനാധിപത്യത്തിൻ്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവ്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. നെഹ്റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍ എന്നാണ് പ്രതിപക്ഷ നേതാവ് അനുശോചനത്തിലൂടെ അറിയിച്ചത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തികനയത്തില്‍ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മൻമോഹൻ സിംഗെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രയത്നിച്ച വ്യക്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭാരതത്തിന്‍റെ ഏറ്റവും മഹത്തായ പുത്രന്‍മാരില്‍ ഒരാള്‍ക്ക് ആദരാഞ്ജലികളെന്ന് രാഷ്ട്രപതി അനുശോചിച്ചു. തനിക്ക് ഉപദേശകനെയും വഴികാട്ടിയേയും നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധിയും മൻമോഹൻ സിംഗിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയും, പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ മുന്നോട്ട് നയിച്ച നേതാവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും അനുശോചിച്ചു.
ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മൻമോഹൻ സിംഗിനെ ഇന്നലെ 8 മണിയോടെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.