ചെന്നൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. താന്‍ നടത്തിയ പരാമര്‍ശം തൃഷയ്ക്ക് വേദനയുണ്ടാക്കിയതില്‍ മാപ്പ് ചോദിക്കുന്നു എന്ന് മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം പോലീസിന് മുന്നിലെത്തി നടന്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുമ്പൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേയ്ക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ പറ്റിയില്ലെന്നും ലിയോയില്‍ നായിക തൃഷയാണെന്ന് അറിഞ്ഞപ്പോള്‍ ബെഡ്‌റൂം സീന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. തനിയ്ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ മന്‍സൂറിനെതിരെ തൃഷ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. മന്‍സൂര്‍ അലി ഖാന്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും ഇനി ഒരിക്കലും മന്‍സൂറിനൊപ്പം അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. 


ALSO READ: മാത്യു ദേവസിയായി മമ്മൂട്ടിയുടെ പകർന്നാട്ടം; 'കാതൽ' ആദ്യ ദിനം നേടിയത്


അതേസമയം, താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു മന്‍സൂറിന്റെ നിലപാട്. മന്‍സൂറിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം നടന്‍ പോലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സംഭവവുമുണ്ടായി. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ പിന്‍വലിച്ചത് കോടതിയുടെ വിമര്‍ശനത്തിനും കാരണമായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.