സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ (Marakkar Arabikadalinte Simham) ടീസർ പുറത്തിറക്കി അണിയറ പ്രവർത്തകർ. 24 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ ടീസറാണ് (Teaser) പുറത്ത് വിട്ടിരിക്കുന്നത്. സിനിമക്കായുള്ള കാത്തിരിപ്പിന് ആവേശമേകാൻ കണ്ണഞ്ചിപ്പിക്കുന്ന യുദ്ധരംഗങ്ങളും (War scenes) ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങളും കൊണ്ട് നിറഞ്ഞതാണ് ടീസർ. ചിത്രത്തിന്റെ ട്രെയിലർ (Trailer) ഒരു വർഷം മുമ്പ് പുറത്തിറക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ റിലീസിനെത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലെത്തും. വിവിധ രാജ്യങ്ങളിലായി 3300ലധികം തീയറ്ററുകളിലാണ് മരക്കാര്‍ റിലീസ് ചെയ്യുന്നത്.


Also Read: Marakkar Theatre Releasing Date : അവസാനം ഒരു ട്വിസ്റ്റും കൂടി, മരക്കാർ ഒടിടിയിൽ അല്ല തിയറ്ററിൽ റിലീസ് ചെയ്യും


മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.


ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിർമാതാക്കളാണ്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് മരക്കാർ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. 


Also Read: Marakkar Arabikadalinte Simham Fan Show : മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് കേരളത്തിൽ മാത്രം ആദ്യ ദിനം 600 ഷോകൾ


സാബു സിറിലാണ് (Sabu Cyril) കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു (Thiru) ക്യാമറ കൈകാര്യം ചെയ്യുന്നു. പ്രിയദര്‍ശനൊപ്പം (Priyadarshan) അനി ഐ.വി ശശിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അയ്യപ്പന്‍ നായര്‍ എംഎസ് ആണ് എഡിറ്റിംഗ്. സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാഹുൽ രാജ് (Rahul Raj) ആണ് പശ്ചാത്തലസംഗീതം. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.