Kochi : മോഹൻലാലിൻറെ (Mohanlal) ഏവരും ആകാംഷയോടെ  കാത്തിരിക്കുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം (Maarakkar Arabikadalinte Simham) തീയേറ്ററുകളിൽ (Theater) എത്തില്ലെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ നിർമ്മാതാക്കളും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കുമായി (FEOUK) ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇരുകൂട്ടരും വ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാകാത്തതാണ് കാരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന് പത്ത് കോടി രൂപ നൽകാമെന്നാണ് തീയേറ്റർ ഉടമകൾ പറഞ്ഞെങ്കിലും, ഒടിടി (OTT) പ്ലാറ്റുഫോമുകൾ നല്കാൻ തയാറാകുന്ന തുക  ലഭിക്കണമെന്ന് നിർമ്മാതാക്കൾ അറിയിക്കുകയായിരുന്നു. ഇതിന്  തീയേറ്റർ ഉടമകൾ തയാറായിരുന്നില്ല. അതിനാൽ ചിത്രം ഒടിടിയിൽ തന്നെ  റിലീസ് ചെയ്യാനാണ് സാധ്യത.


ALSO READ: Marakkar Arabikadalinte Simham Release : മരക്കാറിന്റെ തിയേറ്റർ റിലീസിന് 10 കോടി അഡ്വാൻസ് നൽകാമെന്ന് ഫിയോക്ക്


റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം ആമസോൺ പ്രൈം വീഡിയോസിൽ റിലീസ് ചെയ്യും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മലയാളത്തിന്റെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് മരക്കാർ അറബി കടലിന്റെ ചിത്രം. ചിത്രം ഈ ഓണത്തിനും പൂജയ്ക്കും  റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട കോവിഡ് രോഗബാധ മൂലം മാറ്റിവെക്കുകയായിരുന്നു.


ALSO READ: Antony Perumbavoor : തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂർ രാജിവെച്ചു


പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.


ALSO READ: Marakkar Arabikadalinte Simham Release : മരക്കാർ അറബികടലിന്റെ സിംഹം തീയേറ്ററിലെത്തുമോയെന്ന് നാളെ അറിയാം


കോവിഡ് മൂലം ചിത്രത്തിൻറെ റിലീസ് പലതവണ നീട്ടിക്കൊണ്ടു പോവേണ്ടി വന്നിരുന്നു. 2020 മാർച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.