Kochi : മോഹൻലാൽ - പ്രിയദർശൻ (Mohanlal - Priyadarshan) കൂട്ടുക്കെട്ടിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ (Marakkar Arabikadalinte Simham) തിയേറ്റർ റിലീസിന് (Theater Release) ഏറ്റവും കുറഞ്ഞത് 10 കോടി രൂപ അഡ്വാൻസ് നൽകാൻ തയ്യാറാണെന്ന് തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് (FEOUK) അറിയിച്ചു. മരക്കാരിന്റെ തിയേറ്റർ റിലീസിന് സംബന്ധിച്ചുള്ള ചർച്ചകൾ തുടർന്ന് വരികെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതെ സമയം ചിത്രത്തിൻറെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഫിയോക്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചുവെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്നും  ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാര്‍ അറിയിച്ചു. ഇപ്പോൾ ചിത്രത്തിൻറെ റിലീസിനെ കുറിച്ച് ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് ചർച്ച തുടരുന്നത്.


ALSO READ: Antony Perumbavoor : തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂർ രാജിവെച്ചു


തിയേറ്റർ ഉടമകളുടെ (Theater Owners)സംഘടനയായ ഫിയോക്കിൽ (FEOUK) നിന്ന് നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂർ (Antony Perumbavoor) രാജിവെച്ചതായി ഇന്ന് ഉച്ചയോടെയാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.  നടൻ ദിലീപിന്റെ (Dileep) കൈവശം രാജി കത്ത്  (Resigation) നൽകിയെന്നാണ് വൃത്തങ്ങൾ അറിയിച്ചത്. 


താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് മോഹന്‍ലാല്‍ സാറുമായുമാണ് എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തില്‍ പറയുന്നതായി ആണ് റിപ്പോർട്ട്.


ALSO READ: Marakkar Arabikadalinte Simham Release : മരക്കാർ അറബികടലിന്റെ സിംഹം തീയേറ്ററിലെത്തുമോയെന്ന് നാളെ അറിയാം


മരക്കാരിന്റെ റിലീസ് ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് ചിത്രത്തിൻറെ  നിർമ്മാതാവ് ആയ ആന്റണി പെരുമ്പാവൂർ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ തുടർന്ന് അടിയന്തര ഇടപടൽ വേണമെന്ന് തിയറ്റ‌ർ ഉടമകൾ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യത്തെ തുടർന്നാണ് ഫിലിം ചേംബർ വിഷയത്തിൽ ഇടപ്പെട്ടത്. കൂടാതെ ചേംബർ പ്രസിഡണ്ട് ജി.സുരേഷ്കുമാർ മോഹൻലാലും ആൻറണി പെരുമ്പാവൂരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. 


ഇതിനിടയിൽ നിർമ്മാതാവ്  തിയേറ്റർ ഉടമകൾ നൽകിയ തുക തിരികെ നൽകാനും ആരംഭിച്ചിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്താലും സമാന്തരമായി തീയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. പക്ഷേ ഇത് തിയേറ്റർ സംഘടന അംഗീകരിക്കാൻ സാധ്യതയില്ല. 


ALSO READ: Marakkar Arabikadalinte Simham : മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയിൽ റിലീസ് ചെയ്തേക്കുമെന്ന് സൂചന


മലയാളത്തിന്റെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് മരക്കാർ അറബി കടലിന്റെ ചിത്രം. ചിത്രം ഈ ഓണത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട കോവിഡ് രോഗബാധ മൂലം മാറ്റിവെക്കുകയായിരുന്നു. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.