ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മാർക്കോ'യിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. വിനായക് ശശികുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. ഡബ്സി ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മാസ്സീവ് വയലൻസ് ആണ് മാർക്കോയിലുണ്ടാകുക എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഈ സിനിമയോട് കൂടി ഉണ്ണി മുകുന്ദന്റെ റേഞ്ച് മാറാൻ പോകുകയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ചിത്രത്തിൽ മാസ് വില്ലനായി ജ​ഗദീഷും എത്തുന്നുണ്ട്. ജ​ഗദീഷ് ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വേഷമാണ് മാർക്കോയിൽ ചെയ്യുന്നത്. 


ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണ് 'മാർക്കോ'. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമാണ സംരംഭമാണ്. 30 കോടി ബഡ്ജറ്റിൽ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. 'മാർക്കോ'യുടെ നിർമാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ്  സ്വന്തമാക്കിരിക്കുന്നത്. 


Also Read: Miss You: സിദ്ധാർത്ഥിൻ്റെ ' റൊമാൻ്റിക് കംബാക്ക് ', ഒപ്പം ആഷിക രംഗനാഥും ; ' മിസ് യു ' തിയറ്ററുകളിലേക്ക് !


 


ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗം യു.എ.ഇയിലെ ഫ്യുജറയിലാണ് ചിത്രീകരിച്ചത്. ഉണ്ണി മുകുന്ദൻ പങ്കെടുക്കുന്ന ചില ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. മൂന്നു ദിവസം നീണ്ടുനിന്ന ചിത്രീകരണം, ആക്ഷനും കാർചേസുമൊക്കെ അടങ്ങിയ ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളായിരുന്നു. വലിയ സന്നാഹങ്ങളോടെയാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ഹൈടെക് മൂവിയായി ഇതിനകം തന്നെ ചലച്ചിത്ര മേഖലയിൽ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രം കൂടിയാണിത്.


മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൂർണ്ണമായും ആക്ഷൻ ത്രില്ലർ വയലൻസ് ചിത്രമായിട്ടാണ് മാർക്കോയെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സ്ക്രീനിലെ ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫറായ കലൈകിംഗ്സ്റ്റണാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. ഒരു ചിത്രത്തിൻ്റെ മുഴുവൻ ആക്ഷൻ രംഗങ്ങളും കലൈകിംഗ്സ്റ്റൺ ഒരുക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്. ആക്ഷൻ ഹീറോ എന്ന നിലയിൽ ഏറെ തിളങ്ങിയിട്ടുള്ള ഉണ്ണി മുകുന്ദന് തൻ്റെ ആ പരിവേഷം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാൻ കഴിയുന്നതായിരിക്കും ഈ ചിത്രം.


വലിയ മുതൽമുടക്കിൽ, വിശാലമായ ക്യാൻവാസ്സിൽ ഒരുക്കുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായിത്തന്നെയാണവതരിപ്പിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയായിരിക്കും മാർക്കോ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.