Marco: ഇനി സോഷ്യൽ മീഡിയ `മാർപ്പാപ്പ` ഭരിക്കും; `മാർക്കോ`യുടെ പ്രൊമോ സോങ് എത്തി
Marco: സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണ് `മാർപ്പാപ്പ`.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മാർക്കോ'യുടെ പ്രൊമോ സോങ് പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് മാർക്കോയിലെ 'മാർപ്പാപ്പ' ഗാനം.
സയിദ് അബ്ബാസ് ഈണമിട്ട് വിനായക് ശശികുമാർ വരികളഴുതി റാപ്പർ ബേബി ജീൻ പാടിയ ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണ് മാർപ്പാപ്പ. മമ്മൂട്ടി നായകനായെത്തുന്ന ബസൂക്കയുടെ ടീസർ മ്യൂസിക്ക് ഒരുക്കിയിരുന്നതും സയീദ് അബ്ബാസാണ്.
Read Also: പെൻഷൻ തട്ടിപ്പിൽ കർശന നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കേണ്ടി വരും
'മാർക്കോ'യിലെ ആദ്യ സിംഗിൾ 'ബ്ലഡ്' കെജിഫ് ഗായകൻ സന്തോഷ് വെങ്കിയുടെ ശബ്‍ദത്തിലും റാപ്പർ ഡാബ്സീയുടെ ശബ്‍ദത്തിലും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. രണ്ട് മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിക്കൊണ്ട് യൂട്യൂബ് മ്യൂസിക് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നും രണ്ടു സ്ഥാനത്താണ് രണ്ട് ഗാനങ്ങളും ഇപ്പോഴുള്ളത്.
ലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമാണ സംരംഭമാണ്. ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ 20നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൂർണ്ണമായും ആക്ഷൻ ത്രില്ലർ വയലൻസ് ചിത്രമായിട്ടാണ് മാർക്കോയെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സ്ക്രീനിലെ ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫറായ കലൈകിംഗ്സ്റ്റണാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. ഒരു ചിത്രത്തിൻ്റെ മുഴുവൻ ആക്ഷൻ രംഗങ്ങളും കലൈകിംഗ്സ്റ്റൺ ഒരുക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്. ആക്ഷൻ ഹീറോ എന്ന നിലയിൽ ഏറെ തിളങ്ങിയിട്ടുള്ള ഉണ്ണി മുകുന്ദന് തൻ്റെ ആ പരിവേഷം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാൻ കഴിയുന്നതായിരിക്കും ഈ ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.