Mark Antony Ott: വിശാലിന്റെ `മാർക്ക് ആന്റണി` ഒടിടിയിലെത്തി; എവിടെ കാണാം?
വര്‍ത്തമാനകാലത്ത് നിന്ന് ഭൂതകാലത്തേയ്‍ക്ക് ഫോണ്‍ കോളിലൂടെ സഞ്ചരിക്കാനാകുന്നതും ചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്താൻ സാധിക്കുന്നതുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.
വിശാല്‍ നായകനായെത്തി തിയേറ്ററുകളിൽ വൻ വിജയമായി തീർന്ന ചിത്രമാണ് മാർക്ക് ആന്റണി. ആഗോളതലത്തിൽ 100 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു. ഒരു വിശാൽ ചിത്രം ആദ്യമായാണ് 100 കോടി ക്ലബിൽ കയറുന്നത്. ഇപ്പോഴിതാ തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.
20 കോടി ബജറ്റിലാണ് മാർക്ക് ആന്റണി എന്ന ചിത്രം ഒരുക്കിയത്. ഒടിടി റൈറ്റ്‍സിന് പുറമേ സാറ്റ്ലൈറ്റ് റൈറ്റ്സും വലിയ തുകയ്ക്ക് വിറ്റുപോയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. വിശാൽ നായകനായി എത്തിയ ചിത്രത്തിന് കേരളത്തിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കേരളത്തില്‍ നിന്ന് 4 കോടിയിലധികം ചിത്രം നേടി. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 64 കോടിയില്‍ അധികം ചിത്രം നേടിയിരുന്നു. വിദേശത്ത് മാര്‍ക്ക് ആന്റണിക്ക് 18.5 കോടി രൂപയിലധികം നേടാനായെന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
Also Read: Kasargold Ott: ആസിഫ് അലിയുടെ 'കാസർഗോൾഡ്' ഒടിടിയിലെത്തി; സട്രീമിങ് എവിടെ?
ആദിക് രവിചന്ദ്രനാണ് മാർക്ക് ആന്റണി സംവിധാനം ചെയ്തത്. വളരെ രസകരമായ ഒരു ടൈംട്രാവലാണ് ഈ ചിത്രം. വര്‍ത്തമാനകാലത്ത് നിന്ന് ഭൂതകാലത്തേയ്‍ക്ക് ഫോണ്‍ കോളിലൂടെ സഞ്ചരിക്കാനാകുന്നതും ചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്താൻ സാധിക്കുന്നതുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. വിശാലിന് പുറമേ വില്ലനായി എസ് ജെ സൂര്യയും വേഷമിട്ടിട്ടുണ്ട്. എസ്ജെ സൂര്യയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ജി.വി പ്രകാശ് ആയിരുന്നു സംഗീതം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.