മാർവർ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പുതിയ ചലച്ചിത്രമാണ് 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്'. 2016 ൽ പുറത്തിറങ്ങിയ ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ബെനഡിക്ട് കംബർബാച്ച് ആണ് ചിത്രത്തിൽ ഡോക്ടർ സ്ട്രെയ്ഞ്ചായി എത്തുന്നത്. ഇദ്ദേഹത്തിനോടൊപ്പം എലിസബത്ത് ഓൾസൺ, സ്കാർലറ്റ് വിച്ച് ആയി അഭിനയിക്കുന്നുണ്ട്. ഷോസിലിൻ ഗോമസ് അമേരിക്കൻ ചാവെസ് എന്ന സൂപ്പർ ഹീറോയായി ഈ സിനിമയിൽ എത്തുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചലച്ചിത്രലോകത്ത് ആദ്യമായി വരുന്ന എൽജിബിടിക്യു സൂപ്പർ ഹീറോയാണ് അമേരിക്കൻ ചാവെസ്. ഡോക്ടർ സ്ട്രെയ്ഞ്ചിന് ഇന്ത്യയിലും വൻ സ്വീകാര്യതയാണ് ലഭിച്ച്കൊണ്ടിരിക്കുന്നത്. ചിത്രം പുറത്തിറങ്ങുന്ന മേയ് ആറാം തിയതി വെളുപ്പിന് 5 മണി മുതലുള്ള എല്ലാ ഷോകളും നിറഞ്ഞിരിക്കുകയാണ്. ഇന്ന് രാത്രിയോടെ ബുക്കിങ്ങ് അവസാനിക്കുമ്പോൾ ഏകദേശം മുപ്പത് കോടി രൂപ പ്രീ ബുക്കിങ്ങ് ഇനത്തിൽ മാത്രം ചിത്രം നേടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ ഒരു ഹോളീവുഡ് സിനിമക്ക് ലഭിക്കുന്ന സര്‍വകാല റെക്കോർഡാണ് ഈ തുക. 


നിരവധി സർപ്രൈസുകൾ അടങ്ങിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ലോകമെമ്പാടും ഉള്ള എല്ലാ ചലച്ചിത്ര പ്രേമികളും മാർവൽ സ്റ്റുഡിയോസിന്‍റെ ആരാധകരും കാത്തിരിക്കുകയാണ്. കേരളത്തിൽ വെളുപ്പിന് അഞ്ച് മണി മുതൽ ഫാൻസ് ഷോകൾ ഇവർ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ പല കൊൽക്കത്ത, മുംബൈ തുടങ്ങി പല മെട്രോ നഗരങ്ങളിലും ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസിന് സ്പെഷ്യൽ ഷോകൾ ഒരുക്കിയിട്ടുണ്ട്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത, എക്സ് മെൻ, ഫെന്‍റാസ്റ്റിക് ഫോർ തുടങ്ങിയ ടീമുകൾ ഈ സിനിമയിലൂടെ വരുമെന്ന തരത്തിൽ ശക്തമായ അഭ്യുഹങ്ങളുണ്ട്. 


20th സെഞ്ചുറി ഫോക്സ് സ്റ്റുഡിയോയുടെ ബാനറിൽ പുറത്ത് വന്ന 'എക്സ് മെൻ' ചലച്ചിത്ര സീരീസിലെ 'പ്രൊഫസർ എക്സ്' എന്ന കഥാപാത്രം ഡോക്ടർ സ്ട്രെയ്ഞ്ചിലൂടെ തിരിച്ച് വരുമെന്ന് ഈ ചിത്രത്തിന്‍റെ പ്രൊമോ വീഡിയോയിലൂടെ മാർവൽ സൂചന തന്നിട്ടുണ്ട്. മാത്രമല്ല മാർവലിന്‍റെ 'വാട്ട് ഇഫ്' എന്ന ആനിമേറ്റഡ് സീരീസിലെ 'ക്യാപ്റ്റൻ കാർട്ടർ' എന്ന കഥാപാത്രം ഡോക്ടര്‍ സ്ട്രെയ്ഞ്ചില്‍ എത്തുമെന്നും പുതുതായി പുറത്ത് വന്ന പ്രൊമോ വീഡിയോയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. മൾട്ടീവേഴ്സ് എന്ന ആശയം വഴി ഇത്തരത്തിൽ നിരവധി പഴയതും പുതിയതുമായ കഥാപാത്രങ്ങളെ സ്ക്രീനിൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് മാർവൽ ആരാധകർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...