സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രമായ സിങ്കം പതിപ്പിലെ മൂന്നാം ഭാഗത്തിന്‍റെ ടീസർ പുറത്തിറങ്ങി. ആദ്യ രണ്ടു ഭാഗങ്ങൾ ഒരുക്കിയ ഹരി തന്നെയാണ് സിങ്കം മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനും അനുഷ്ക ഷെട്ടിയുമാണ് നായികമാർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ഗുണവേൽ രാജ നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഹാരിസ് ജയരാജാണ്. അനീതികൾക്കെതിരെ ശക്തമായി പ്രീതികരിക്കുന്ന സൂര്യയുടെ പോലീസ് വേഷം വൻ ജനപ്രീതിയാണ് ദക്ഷിണേന്ത്യ മുഴുവൻ നേടിയെടുത്തത്. 



ആദ്യ രണ്ടുഭാഗങ്ങളിൽ നിന്നും ഔട്ട്ലുക്കിലും ,അപ്പിയറൻസിലും ഒട്ടേറെ മാറ്റങ്ങളുമായെത്തുന്നുവെന്നതാണ് സിംഗം 3 യെ വ്യത്യസ്തമാക്കുന്നത്. ചെന്നൈയിലും വിശാഖപട്ടണത്തുമായാണ് ചിത്രീകരണം നടത്തിയത്. 


സൂര്യയ്ക്ക് തെലുങ്കിലും നിരവധി ആരാധകർ ഉള്ള സാഹചര്യത്തിലാണ് ചിത്രം തെലുങ്കിൽ കൂടി റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.