ചെന്നൈ: നാളെ റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രം​​ഗം സമൂഹ മാധ്യമങ്ങളിൽ. സംവിധായകൻ ലോകേഷ് കനകരാജും നിർമാണ കമ്പിനിയുമാണ് ഇക്കാര്യം അറിയിച്ചത്. നിർമാണ കമ്പിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വിജയിക്കൊപ്പം വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി നാളെയാണ് നിശ്ചിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നര വ‌ർഷത്തിന്റെ കഠിനധ്വാമാണ് മാസ്റ്റർ (Master), ദയവ് ചെയ്ത് ചിത്രത്തിന്റെ പ്രധാന രം​ഗങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് ട്വീറ്ററിലൂടെ ആവശ്യപ്പെട്ടു. മാസ്റ്ററിനായി ഒരു ദിവസം കൂടി കാത്തിരിക്കൂ എന്നാണ് ലോകേഷ് സംഭവത്തെ തുടർന്ന് ട്വീറ്റ് ചെയ്തത്.



ALSO READ: കൊറോണ വൈറസ് നിലവിളിച്ചോടും..! Master ടിക്കറ്റ് ബുക്കി൦ഗിന് ആരാധകരുടെ തിക്കും തിരക്കും


സിനിമയുടെ നിർമാതക്കളായ എക്സ്ബി ഫിലിം ക്രിയേറ്റഴ്സും ചിത്രത്തിന്റെ പുറത്തായ ഭാ​ഗങ്ങൾ ആരും പങ്കുവെക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് തമിഴ് സിനിമ (Tamil Film Industry) മേഖലയിലെ പ്രമുഖരെല്ലാം രംഗത്തെത്തിട്ടുണ്ട്. 



കഴിഞ്ഞ ദിവസം  വിതരണക്കാർക്കായി ചിത്രം പ്രദർശനം നടത്തിയിരുന്നു. ഇതിനിടെയാണ് സിനിമയുടെ ക്ലൈമാക്സുകൾ അടങ്ങുന്ന പ്രധാന ഭാ​ഗങ്ങൾ ചോർന്നതെന്ന് നിർമാതക്കൾ കരുതുന്നത്. സിനിമയുടെ വിതരണ കമ്പിനിയിലെ ജീവനക്കാരാണ് രം​ഗങ്ങൾ ചോർത്തിയതെന്ന് നിർമാതാക്കൾ.



ALSO READ: Master റിലീസ് തീയതി പ്രഖ്യാപിച്ചു



2020ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്നാണ് നാളെ തമിഴ്നാട്ടിലെ പൊങ്കലിനോട് അനുബന്ധിച്ച് റിലീസ്  ചെയ്യുന്നത്. കോളേജ് അധ്യാപകനായി വിജയ് (Vijay) എത്തുന്ന മാസ്റ്ററിൽ പ്രതിനായകനായി വിജയ് സേതുപതിയാണ് ചിത്രത്തിലുള്ളത്.