ബ്രഹ്മാസ്ത്ര എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ ട്രൈലർ നാളെ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ട്രൈലർ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ ഇന്ന് ചിത്രത്തിലെ അണിയറ പ്രവർത്തകർ മൗനി റോയി ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. ജുനൂൻ എന്നാണ് ഈ ചിത്രത്തിലെ മൗനി റോയിയുടെ കഥാപാത്രത്തിന്‍റെ പേര്. അന്ധകാരത്തിന്‍റെ രാജ്ഞിയായയാണ് മൗനി ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആലിയ ഭട്ട്, സംവിധായകൻ അയൺ മുഖർജി എന്നിവരാണ് പുതിയ മോഷൻ പോസ്റ്റർ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്ക് വച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൗനി റോയിയും മോഷൻ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രങ്ങളിൽ ഒരാൾ ആകും മൗനി റോയി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാഴ്ച്ചക്കാരെ ഭയപ്പെടുത്തുന്ന ഒരു രൂപത്തിലാണ് മൗനി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'മറ്റുള്ളവരെ നിയന്ത്രിക്കാൻ സാധിക്കുന്ന അന്ധകാരത്തിന്‍റെ രാജ്ഞി ആണ് അവൾ. ബ്രഹ്മാസ്ത്ര സ്വന്തമാക്കാൻ കച്ച കെട്ടി ഇറങ്ങിയവൾ ആണ് അവൾ. ജുനൂൻ, 5 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇത് യാധാർത്ഥ്യം ആകാൻ പോകുന്നു. 

Read Also: മലയാളത്തിലെ ആദ്യ പോക്കറ്റ് ചിത്രം അഞ്ചുകണ്ണന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു


ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന അന്ധകാരത്തിന്‍റെ ദേവതയുടെ കൂടുതൽ കാര്യങ്ങൾ നാളെ ട്രൈലർ വഴി കാണാം' എന്നാണ് മോഷൻ പോസ്റ്റർ പങ്ക് വച്ച്കൊണ്ട് മൗനി റോയി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സെപ്റ്റംബർ 9 നാണ് ബ്രഹ്മാസ്ത്ര തീയറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർക്കായി ഒരുക്കി വച്ചിരിക്കുന്ന ഒരു സർപ്രൈസ് പാക്കേജ് എന്നാണ് മൗനി റോയിയുടെ കഥാപാത്രത്തെ സംവിധായകനായ അയൺ മുഖർജി വിശേഷിപ്പിച്ചത്. മൗനി റോയി ഗംഭീരമായ പ്രകടനമാണ് ജുനൂൻ എന്ന കഥാപാത്രമായി ചിത്രത്തിൽ കാഴ്ച്ച വച്ചത്. ചിത്രം കണ്ട് പുറത്തേക്കിറങ്ങുന്ന പ്രേക്ഷകർക്കിടയിൽ മൗനിയുടെ പ്രകടനം ചർച്ചാ വിഷയം ആകുമെന്നും അയൺ മുഖർജി സൂചിപ്പിച്ചു. 


ബ്രഹ്മാസ്ത്രയിലെ അമിതാബ് ബച്ചന്‍റെയും നാഗാർജുനയുടെയും കാരക്റ്റർ പോസ്റ്ററുകൾ ആദ്യം തന്നെ പുറത്ത് വന്നിരുന്നു. രൺബീർ കപൂറും ആലിയ ഭട്ടുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ശിവയെയും ഇഷയെയും അവതരിപ്പിക്കുന്നത്. ഇവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രഹ്മാസ്ത്ര. ഒരു സാങ്കൽപ്പിക കഥയായ ബ്രഹ്മാസ്ത്ര മൂന്ന് ഭാഗങ്ങളായാണ് പുറത്തിറങ്ങുക. ആദ്യ ഭാഗമാണ് സെപ്റ്റംബർ 9 ന് റിലീസ് ചെയ്യുന്നത്. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ സൗത്ത് ഇന്ത്യൻ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.