പുണർതം  ആർട്സിന്റെയും യോഗീശ്വര ഫിലിംസിൻ്റെയും ബാനറിൽ രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും  നിർവ്വഹിച്ച "മായമ്മ" ജൂൺ ഏഴിന് തിയേറ്ററുകളിലെത്തുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് മായമ്മ. പുള്ളുവത്തി പെൺകുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള  പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി  നേരിടേണ്ടി വരുന്ന  ദുരന്തങ്ങളുടേയും  സ്ത്രീത്വത്തിനും  അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി  നടത്തുന്ന  പോരാട്ടത്തിന്റേയും  കഥ പറയുന്ന ചിത്രമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുൺ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ജീവൻ ചാക്ക, സുമേഷ് ശർമ്മ, ബാബു നമ്പൂതിരി,  ഇന്ദുലേഖ, കെ പി എസി ലീലാമണി, സീതാലക്ഷ്മി, രാഖി മനോജ്, ആതിര, മാസ്റ്റർ  അമൽപോൾ, ബേബി അഭിസ്ത,  ബേബി അനന്യ  തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.


ALSO READ: സൗദിയിൽ ആദ്യ ആഴ്ചയിൽ എല്ലാ മലയാള ചിത്രങ്ങളെയും പിന്തള്ളി 'ടർബോ'; മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസ് വേട്ട തുടരുന്നു


നിർമ്മാണം- ദീപ എൻ പി (പുണർതം ആർട്സ് ഡിജിറ്റൽ),  രചന, സംവിധാനം- രമേശ്കുമാർ കോറമംഗലം, ഛായാഗ്രഹണം- നവീൻ കെ സാജ്, എഡിറ്റിംഗ്- അനൂപ് എസ് രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- രാജശേഖരൻ നായർ, ശബരീനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ കഴക്കൂട്ടം, ചമയം - ഉദയൻ നേമം, കോസ്റ്റ്യും - ബിജു മങ്ങാട്ടുകോണം, കല- അജി പായ്ച്ചിറ, അസ്സോസിയേറ്റ് ഡയറക്ടർ - റാഫി പോത്തൻകോട്, ഗാനരചന - രമേശ്കുമാർ കോറമംഗലം, ഉമേഷ്പോറ്റി ( നാവോറ്).


സംഗീതം - രാജേഷ് വിജയ്, ആലാപനം - അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി ജയൻ, പ്രമീള, പ്രിയ രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, കോറിയോഗ്രാഫി -രമേശ്, പ്രൊഡക്ഷൻ മാനേജർ - പത്മാലയൻമംഗലത്ത്, സംവിധാന സഹായികൾ - കുട്ടു ഗണേഷ്, അനൂപ് ശർമ്മ, സുധീഷ് ജനാർദ്ദനൻ, കളറിസ്റ്റ് - വിജയകുമാർ, റിക്കോർഡിസ്റ്റ് - ഷഹനാസ് നെടുങ്കണ്ടം, സൗണ്ട് മിക്സിംഗ് - ആദർശ് ചെറുവള്ളി, മ്യൂസിക് മാർക്കറ്റിംഗ് - മില്ലേനിയം ഓഡിയോസ്, വിതരണം - പുണർതം ആർട്ട്സ് ഡിജിറ്റൽ വിത്ത് 72 ഫിലിം കമ്പനി,  സ്റ്റുഡിയോ- ബോർക്കിഡ് മീഡിയ, പിആർഓ - അജയ് തുണ്ടത്തിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.