മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിൽ എത്തുന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന  പാലും പഴവും എന്ന ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചും ഓഡിയോ ലോഞ്ചും നടന്നു. പ്രശസ്ത സംവിധായകൻ ജോഷിയാണ് ഓഗസ്റ്റ് 23 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്.  തുടർന്ന്  സംവിധായകരായ സിബി മലയിൽ, രഞ്ജിത്ത്, ശ്യാമപ്രസാദ് എന്നിവർ ചേർന്ന് ചിത്രത്തിന്റെ ഓഡിയോ സിഡി  പനോരമ മ്യൂസിക്കിന്റെ  സി ഇ ഓ   രാജേഷ് മേനോന്  നൽകി പ്രകാശനം  ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പനോരമ മ്യൂസിക് ആണ്  ചിത്രത്തിന്റെ പാട്ടുകളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. . ചിത്രത്തിലെ ഒരു പാട്ടിന്റെ  ലിറിക്കൽ വീഡിയോ പുറത്തിറക്കിയത് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ  ആണ്. ചിത്രത്തിന്റെ സംവിധായകൻ വി. കെ പ്രകാശ് , പ്രൊഡ്യൂസർ  വിനോദ്  ഉണ്ണിത്താൻ, നായിക മീരാജാസ്മിൻ നായകൻ അശ്വിൻ ജോസ്, മണിയൻപിള്ള രാജു,അശോകൻ, രചന നാരായണൻകുട്ടി, നിഷാ സാരംഗ്  തുടങ്ങിയവർ സംസാരിച്ചു. 


ALSO READ: ജി.വി പ്രകാശിന്റെ സം​ഗീതത്തിൽ ഒരു കലക്കൻ പാട്ട്; 'തങ്കലാൻ' ലിറിക്കൽ വീഡിയോ


സിയാദ് കോക്കർ, എം.പത്മകുമാർ, ടിനി ടോം, മുരളി മേനോൻ,മൃദുൽ നായർ,ഷഹദ്, നഹാസ് ഹിദായത്ത്, അഭിലാഷ് പിള്ള,വിനയ് ഗോവിന്ദ്, വിഷ്ണു ശശിശങ്കർ, അഭിജിത്ത് ജോസഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. നടൻ അശോകൻ പാടിയ ചിത്രത്തിലെ തന്നെ ഒരു പാട്ടിന്റെ അവതരണവും ഉണ്ടായിരുന്നു.


പാലും പഴവും പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു,
നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ,  തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ,  രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്,  ആർ ജെ സൂരജ്  തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട് . 


ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ - ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് ,  ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ,  സൗണ്ട് ഡിസൈനർ & മിക്സിങ് സിനോയ് ജോസഫ്.


പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ് ജിത്തു പയ്യന്നൂർ.  കോസ്റ്റ്യൂം ആദിത്യ നാനു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ പ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അജി മസ്കറ്റ്.  ഡിസൈൻസ് യെല്ലോ ടൂത്ത്സ് . കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഓഗസ്റ്റ് 23ന് വേൾഡ് വൈഡ്  റിലീസിനെത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.