സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻനിരയിലാണ് തമിഴ് നദിയും മോഡലുമായ മീര മിഥുൻ. ഇപ്പോൾ മീര പങ്കുവച്ച പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കറുപ്പിൻ്റെയും സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ താൻ പങ്കുവയ്ക്കുന്നതെന്ന് മീര പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹ്യപരിഷ്‌കർത്താവായ പെരിയാറിനെ അനുസ്മരിച്ച് ഒരു കുറിപ്പ് കൂടി നടി ചിത്രത്തോടൊപ്പം പങ്കുവച്ചിട്ടുണ്ട്. സംസ്കാരം, പാരമ്പര്യം എന്നിവയുടെ പേരിൽ സമൂഹത്തിൽ നിലനിന്ന ലിംഗ അസമത്വത്തെ പെരിയാർ ചോദ്യം ചെയ്തു, സ്ത്രീ വിമോചനത്തിനായി അദ്ദേഹം ആത്മാഭിമാന പ്രസ്ഥാനം സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എം.കെ സ്റ്റാലിൻ.. ഞാൻ ഇവിടെ തമിഴ്നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ്- മീര കുറിച്ചു.




മീരയുടെ ചിത്രങ്ങൾ വെെറലായതോടെ സാമൂഹിക മാധ്യമങ്ങളിൽ പിന്തുണച്ചും വിമർശിച്ചും ഒട്ടനവധിപേർ രം​ഗത്തെത്തി. കറുപ്പ് നിറം ശരീരത്തിൽ പൂശുന്നതല്ല കറുപ്പിൻ്റെ രാഷ്ട്രീയമെന്നാണ് പ്രധാന വിമർശനം. വാർത്തകളിലിടം പിടിക്കാൻ വിവാദങ്ങൾ സൃഷ്ടിക്കുന്ന മീരയുടെ നിലപാടുകളിൽ ആത്മാർഥതയില്ലെന്നാണ് മറ്റൊരു വിഭാ​ഗത്തിൻ്റെ വിമർശനം. 


മുൻപ് നടി തൃഷ തന്നെ അനുകരിക്കുകയാണെന്നും ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും മീര ട്വീറ്റ് ചെയ്തിരുന്നു. സംഭവം വൻവിവാദമാവുകയും നിരവധി പേർ മീരയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. സമാനമായി നടൻ വിജയും രജനീകാന്തും തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നതായും മീര ആരോപിച്ചിരുന്നു.