Meera Vasudev : `ലാൽ സാർ ഒരു പെറ്റികോട്ട് മാത്രമായിരുന്നു ധരിച്ചത്`; തന്മാത്രയിൽ ആ രംഗം ചിത്രീകരിച്ചത് ഓർത്തെടുത്ത് മീര വാസുദേവ്
Meera Vasudev Interview : മോഹന്ലാലിനൊപ്പമുള്ള ഒരു ഇന്റിമേറ്റ് രംഗം ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവമാണ് മീര വാസുദേവ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.
തന്മാത്ര എന്ന സിനിമ മലയാളികൾ ഒരിക്കലും മറക്കില്ല. ബ്ലെസി മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസായ ചിത്രത്തിൽ മലയാളികൾക്ക് പ്രിയങ്കരിയായി നടി മീര വാസുദേവ് കൂടി മാറുകയായിരുന്നു. ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകർക്കും ഇഷ്‌ട നടിയായി മീര വാസുദേവ് മാറുകയാണ്. 'കുടുംബവിളക്ക്' എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഇഷ്ട താരമായി മാറിയിരിക്കുകയാണ് മീര. തന്മാത്രയിലെ പ്രകടനം മീര മികച്ചതാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗം ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് നടി. മോഹന്ലാലിനൊപ്പമുള്ള ഒരു ഇന്റിമേറ്റ് രംഗം ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവമാണ് മീര വാസുദേവ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. മീരയുടെ വാക്കുകൾ ഇങ്ങനെ.
“തന്മാത്രയുടെ കഥ പറയാൻ ബ്ലസ്സി സാർ വന്നിരുന്നു. കഥ മുഴുവൻ എന്നെ പറഞ്ഞു കേൾപ്പിച്ചു. എല്ലാ സീനുകളും വിശദീകരിച്ച ശേഷം അദ്ദേഹം എന്നോട് പറഞ്ഞത് ഇതിന് മുൻപ് പല നടിമാരെയും ഈ കഥാപാത്രത്തിന് പരിഗണിച്ചിരുന്നു എന്നാൽ ആ സീൻ ഉള്ളതുകൊണ്ട് മാത്രം ആരും തയ്യാറായിരുന്നില്ല. നിങ്ങൾക്ക് ഈ വേഷം ചെയ്യുവാൻ എന്തെങ്കിലും തടസ്സം ഉണ്ടോ എന്നായിരുന്നു അദ്ദേഹം എന്നോട് ചോദിച്ചത്. ഈ സീൻ സിനിമയിൽ ആവശ്യമുള്ളതാണോ? ഇതില്ലാതെ സിനിമ ഷൂട്ട് ചെയ്യാൻ പറ്റുമോ? എന്നായിരുന്നു ഞാൻ ചോദിച്ചത്." അങ്ങനെ എല്ലാം പറഞ്ഞ് ഉറപ്പിച്ചതിന് ശേഷമാണ് സിനിമ ഷൂട്ടിങ്ങിലേക്ക് കടന്നത്.
ആ രംഗം ചിത്രീകരിച്ച അനുഭവം ഇങ്ങനെയായിരുന്നു. "“ആ സീൻ എടുക്കുന്ന സമയത്ത് ലാലേട്ടൻ പെറ്റിക്കോട്ട് മാത്രമായിരുന്നു ധരിച്ചിരുന്നത്. സീൻ എടുക്കാറായപ്പോൾ അത് ഊരി മാറ്റുകയും ചെയ്തു. ഈ സീൻ വളരെ പ്രധാനപ്പെട്ടതാണ് എന്ന് ബ്ലസി സാർ പറഞ്ഞിരുന്നു. എനിക്ക് ഉണ്ടായിരുന്ന ആ സീനിൽ കുറച്ച് മറകൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ലാലേട്ടൻ ഫുൾ ന്യൂഡ് ആയിരുന്നു. ആ സീനിനു മുൻപ് അദ്ദേഹം എന്റെ അടുത്ത് വന്ന് ക്ഷമ പറഞ്ഞു. വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നത്. അത് എന്റെ വാശിയായിരുന്നു. അധികം ആളുകൾ ഉണ്ടെങ്കിൽ ഷൂട്ട് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണെന്ന് ഞാൻ അറിയിക്കുകയും ചെയ്‌തു."
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...