Ram Movie Shooting : മൂന്ന് വർഷങ്ങൾക്ക് ശേഷം ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം റാമിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു

Ram Movie Shooting Resumes : 2019 ൽ തന്നെ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം. എന്നാൽ കോവിഡ് രോഗബാധയുടെയും മറ്റും സാഹചര്യത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് വൈകുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 02:40 PM IST
  • കോവിഡ് രോഗത്തെ തുടർന്ന് നിർത്തി വെച്ച ചിത്രത്തിൻറെ ഷൂട്ടിങ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.
  • കേരളത്തിൽ ഏകദേശം 8 മുതൽ 10 ദിവസം വരെയാണ് ചിത്രത്തിൻറെ ഷൂട്ടിങ് നടക്കുന്നത്.
  • 2019 ൽ തന്നെ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം.എന്നാൽ കോവിഡ് രോഗബാധയുടെയും മറ്റും സാഹചര്യത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് വൈകുകയായിരുന്നു.
Ram Movie Shooting : മൂന്ന് വർഷങ്ങൾക്ക് ശേഷം ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം റാമിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം റാമിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. കോവിഡ് രോഗത്തെ തുടർന്ന് നിർത്തി വെച്ച ചിത്രത്തിൻറെ ഷൂട്ടിങ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. എറണാകുളത്താണ് ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുന്നത്. കേരളത്തിൽ ഏകദേശം 8 മുതൽ 10 ദിവസം വരെയാണ് ചിത്രത്തിൻറെ ഷൂട്ടിങ് നടക്കുന്നത്. "മൂന്ന് വർഷങ്ങൾക്ക് ശേഷം റാമിന്റെ ഷൂട്ടിങ് പുനരാരംഭിക്കുകയാണ്. എല്ലാവരുടെയും പ്രാർഥനയും പിന്തുണയും വേണമെന്ന്" ജീത്തു ജോസഫ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.  ചിത്രം പ്രധാനമായും ലണ്ടനിലും പാരീസിലുമാണ് ചിത്രീകരിക്കുന്നത്.  ഏകദേശം രണ്ട് മാസത്തോളം ഷൂട്ടിങ് നീണ്ട് നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ൽ തന്നെ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ കോവിഡ് രോഗബാധയുടെയും മറ്റും സാഹചര്യത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് വൈകുകയായിരുന്നു. "അവന് അതിർത്തികളില്ല" എന്ന ടാഗ്ലൈനോട് കൂടിയയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തിയത്.  ഇതൊരു പാൻ ഇന്ത്യ ചിത്രമായിരിക്കുമെന്നും, നിരവധി ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുമെന്നും ഇതിനിടയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Jeethu Joseph (@jeethu4ever)

വന്‍ ബജറ്റില്‍ ഒരുക്കു ചിത്രം വിവിധ ഭാഷകളിൽ ഒരുപാട് മാറ്റങ്ങളോടെയാവും എത്തുക. റാം 1, റാം 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങള ചിത്രത്തിനുണ്ടാകും. അന്യഭാഷയിലെ പ്രമുഖ താരത്തെ സിനിമയിലേക്ക് എത്തിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.  വൈകാതെ ചിത്രത്തിന്റെ യുകെയിലെ ഷെഡ്യൂള്‍ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.   തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ മൂന്നു ചിത്രങ്ങൾ  ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. ദൃശ്യം , ദൃശ്യം 2, 12th മാന്‍ എന്നീ ചിത്രങ്ങളാണ് അവ. മൂന്നു ചിത്രങ്ങളും വന്‍ വിജയമായിരുന്നു.  തൃഷയെ  ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്  നായകന്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു. ആ നിര്‍ദ്ദേശത്തിന് പിന്നിലെ കാരണം മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ നായികയുടേത് വളരെ വ്യത്യസ്തമായൊരു വേഷമാണ്. കഥാപാത്രം ഒരു ഡോക്ടറാണ്. അധികം കണ്ടു പരിചയമില്ലാത്തൊരു താരം വേണമെന്നായിരുന്നു ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: Ram Movie : ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം റാമിന്റെ ഷൂട്ടിങ് ആഗസ്റ്റിൽ

അതേസമയം മോഹൻലാൽ  ഷാജി കൈലാസ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം എലോൺ റിലീസിന് ഒരുങ്ങുകയാണ്.  ചിത്രം  ഈ വർഷം ആഗസ്റ്റോട് കൂടി ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 -മത് ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News