മേഘ്ന രാജിനും കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചു
ഒക്ടോബർ 22 നാണ് ചലച്ചിത്രതാരം മേഘ്ന രാജിനും (Meghana Raj Sarja) അന്തരിച്ച ചിരഞ്ജീവി സർജയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നത്.
നടി മേഘ്ന രാജിനും (Meghana Raj Sarja) കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചു. തനിക്കും കുഞ്ഞിനും തന്റെ അമ്മയ്ക്കും അച്ഛനും കൊറോണ ബാധിച്ചിരിക്കുകയാണെന്ന് മേഘ്‌ന തന്നെയാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
എന്റെ അച്ഛനും, അമ്മയ്ക്കും, എനിക്കും കുഞ്ഞു മകനും കൊറോണ പോസിറ്റീവാണെന്നും (Corona Postive). കഴിഞ്ഞ കുറച്ചു ദിവസമായി ഞങ്ങളുമായി ബന്ധപ്പെട്ടിരുന്ന എല്ലാവരേയും കാര്യം അറിയിച്ചിട്ടുണ്ടെന്നും ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നുവെന്നും നിലവിൽ ചികിത്സയിലാണെന്നും മേഘ്ന (Meghana Raj Sarja) അറിയിച്ചു. മാത്രമല്ല ജൂനിയർ 'സി' സുഖമായിരിക്കുന്നുവെന്നും ഞങ്ങൾ കുടുംബത്തോടെ ഈ യുദ്ധത്തിൽ വിജയിക്കുകയും വിജയികളായി പുറത്തുവരുകയും ചെയ്യുമെന്നുമാണ് മേഘ്ന കുറിച്ചിരിക്കുന്നത്.
Also read: യുവ സംവിധായകനുമായി വിവാഹം കഴിഞ്ഞെന്ന പ്രചരണം; മറുപടിയുമായി Anupama Parameshwaran
ഒക്ടോബർ 22 നാണ് ചലച്ചിത്രതാരം മേഘ്ന രാജിനും (Meghana Raj Sarja) അന്തരിച്ച ചിരഞ്ജീവി സർജയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നത്. ഈ വിവരം വളരെയധികം സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിലും വൈറലായി. 'ചിൻറു' എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷത്തിനിടയിലാണ് ഒറുനോക്ക് പോലും കാണാൻ കാത്തു നിൽക്കാതെ ഹൃദയാഘാതം മൂലം ചിരഞ്ജീവി സർജ (Chiranjeevi Sarja) ജൂലൈയിൽ മരണമടഞ്ഞത്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy