Meghna Raj: ചീരുവിന്റെ സ്വപ്ന സാക്ഷാത്കാരം; മേഘ്നയും കാത്തിരിക്കുന്നു ആ ദിനത്തിനായി
Chiranjeevi Sarja Movie Rajamarthanda: ചീരുവിന്റെ മരണശേഷം ആ ഓർമ്മകളും അദ്ധേഹം നലകിയ സ്നേഹത്തിന്റെയും ഓർമ്മയിൽ മകനൊപ്പം ജീവിച്ച മേഘ്നയ്ക്ക് ഇപ്പോൾ പുതിയൊരു സന്തോഷം വന്നെത്തിയിരിക്കുകയാണ്.
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മേഘ്നരാജ്. നാടകത്തിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച മേഘ്ന തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു ആദ്യം അഭിനയിച്ചത്. പിന്നീട് യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തി. തുടർന്ന് നിരവധി മലയാള സിനിമയിൽ അഭിനയിച്ച മേഘ്ന കൂടുതൽ ശ്രദ്ധ നേടിയത് ബ്യൂട്ടിഫുൾ എന്ന മലയാള സിനിമയിലൂടെയാണ്. അതിൽ അഞ്ജലി എന്ന കഥാപാത്രമായാണ് എത്തിയത്. തുടക്കത്തിൽ നായികാ പരിവേശം തോന്നുമെങ്കിലും സിനിമയുടെ അവസാനമാകുമ്പോൾ അത് നെഗറ്റീവ് റോൾ ആയി മാറിയിരുന്നു. എന്നാൽ തന്റെ കൈകളിൽ ഭദ്രമായി കഥാപത്രത്തെ അവതരിപ്പിക്കാൻ നടിക്ക് സാധിച്ചു. സിനിമയിൽ തിളങ്ങി നില്ക്കുന്നതിനിടയിലാണ് മേഘ്നയുടെ വിവാഹം കഴിഞ്ഞത്.
കന്നഡ നടനായ ചിരഞ്ജീവി സർജയെയാണ് താരം വിവാഹം കഴിച്ചത് ഏറെ നാളത്തെ ഇരുവരുടെയും പ്രണയം സാക്ഷാത്കാരമാകുന്നത് 2018 മെയ് 2 നാണ്. എന്നാൽ ഇരുവരുടേയും കുടുംജീവിതത്തിന് അൽപ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. നിനച്ചിരിക്കാതെയാണ് മരണം ചിരഞ്ജീവി സർജയെ കവർന്നത്. ചീരു മരിക്കുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. ആ മരണം അവരെ വല്ലാതെ തകർത്തു കളഞ്ഞിരുന്നു. ഇരുവർക്കും ഒരു മകനാണ് ജനിച്ചത്. റയാൻ എന്നാണ് കുട്ടിയുടെ പേര്. ചീരുവിന്റെ മരണശേഷം ആ ഓർമ്മകളും അദ്ധേഹം നലകിയ സ്നേഹത്തിന്റെയും ഓർമ്മയിൽ മകനൊപ്പം ജീവിച്ച മേഘ്നയ്ക്ക് ഇപ്പോൾ പുതിയൊരു സന്തോഷം വന്നെത്തിയിരിക്കുകയാണ്. ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം മരിക്കുന്നതിന് മുമ്പ് ഏതാനും സിനിമകളിൽ അഭിനയിച്ചിരുന്നു. 'രാജമാർത്താണ്ഡ' എന്ന സിനിമ അതിലൊന്നാണ്.
ALSO READ: 'ജവാനി'ല്‍ വിജയ് പോലീസ് വേഷത്തിൽ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...
ചിരഞ്ജീവി സർജയുടെ സ്വപ്‌നചിത്രം 'രാജമാർത്താണ്ഡ'ത്തിന്റെ റിലീസ് തീയതി ഒടുവിൽ നിശ്ചയിച്ചു. തന്റേതായ ശൈലിയിൽ അഭിനയിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ ചിരഞ്ജീവി സർജയ്ക്ക് കന്നഡ സിനിമാ മേഖലയിൽ തന്റേതായ ആരാധകരുണ്ടായിരുന്നു. കന്നഡ ചലച്ചിത്രമേഖലയിൽ വളർന്ന് വലിയ താരമാകണമെന്നായിരുന്നു അദ്ദേഹത്തിന് ഇപ്പോഴും ആഗ്രഹം. ചിരുവിന്റെ രാജമാർത്താണ്ഡ ചിത്രം എപ്പോൾ റിലീസ് ചെയ്യും എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുകയാണ്, ചിരു സർജയുടെ പ്രിയ അനുജൻ ധ്രുവ സർജയുടെ ജന്മദിനമായ ഒക്ടോബർ 5 ന് ചിത്രം റിലീസ് ചെയ്യാനാണ് ചിത്ര ടീം പ്ലാൻ ചെയ്തിരിക്കുന്നത്. സിനിമയ്ക്കായി ചീരുവിന്റെ കുടുംബവും ആരാധകരും ഒരു പോലെ കാത്തിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...