സുരേഷ് ​ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം മേ ഹൂം മൂസയുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രം സെപ്റ്റംബർ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മേ ഹൂം മൂസ. സുരേഷ് ഗോപിയുടെ 253-ാം ചിത്രമെന്ന പ്രത്യേകതയും മേ ഹൂം മൂസക്കുണ്ട്.  ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്.  . വർഷങ്ങൾക്ക് ശേഷം താൻ മരിച്ചുവെന്ന് കരുതുന്ന നാട്ടിലേക്ക് താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഒരു മുൻ പട്ടാളക്കാരന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ ട്രെയ്‌ലറും ഗാനങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ തെങ്ങോലപ്പൊന്‍ മറവില്‍ എന്നാരംഭിക്കുന്ന ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്രീനാഥ് ശിവശങ്കരന്‍ ആണ്. എഴുപത്തിയഞ്ച് ദിവസത്തോളമാണ് ചിത്രത്തിൻറെ ചിത്രീകരണം ഉണ്ടായിരുന്നത്. കേരളത്തിന് പുറത്ത് കാർഗിൽ, വാഗാ ബോർഡർ, പൂഞ്ച്, ഡൽഹി, ജയ്പ്പൂർ എന്നിവിടങ്ങളിൽ ചിത്രീകരണം ഉണ്ടായിരുന്നു. കേരളത്തിൽ പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് നടന്നത്. 


ALSO READ: Mei Hoom Moosa: കല്യാണമേളവുമായി മൂസയും കൂട്ടരും; 'മേ ഹൂം മൂസ'യിലെ വീഡിയോ ​ഗാനം


പാപ്പന്റെ വിജയത്തിന് പിന്നാലെ എത്തുന്ന സുരേഷ് ഗോപി ചിത്രമായതിനാൽ ചിത്രത്തിന്റെ വിശേഷങ്ങൾ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. .  മൂസ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ഇന്ന് ചർച്ച ചെയ്യുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഇതൊരു പാൻ ഇന്ത്യ ചിത്രമായിരിക്കുമെന്നാണ് ജിബു ജേക്കബ് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ പറഞ്ഞിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ്  എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവർ സംയുക്തമായി ആണ് ചിത്രം നിർമ്മിക്കുന്നത്. 


യഥാർഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1998 മുതൽ 2018 വരെയുള്ള സമയത്താണ് ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. സുരേഷ് ​ഗോപിയുടെ കഥാപാത്രമായ മൂസ ഒരു മലപ്പുറം സ്വദേശിയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് പൂനം ബജ്‌വയാണ്. 


  റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരൻ ആണ്. ഛായാ​ഗ്രഹണം വിഷ്ണു ശർമ്മയാണ്. സൂരജ് ഈ.എസ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നു. കലാസംവിധാനം - സജിത് ശിവഗംഗാ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ, വാഴൂർ ജോസ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.