സുരേഷ് ​ഗോപിയുടെ ഏറ്റവും പുതിയ ചിത്രമാണ് മേ ഹും മൂസ. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുരേഷ് ​ഗോപി ഒരു ആർമിക്കാരന്റെ വേഷമാണ് ചെയ്യുന്നതെന്നാണ് പോസ്റ്ററിൽ നിന്ന് ലഭിക്കുന്ന സൂചന. സൈജു കുറുപ്പ്, ശ്രിൻഡ, ഹരീഷ് കണാരൻ, പൂനം ബജ്വ എന്നിവരെയും പോസ്റ്ററിൽ കാണാം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വിവരം നേരത്തെ അണിയറക്കാർ അറിയിച്ചിരുന്നു. എഴുപത്തിയഞ്ച് ദിവസത്തോളമാണ് ചിത്രീകരണം ഉണ്ടായിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൊച്ചിയിൽ ആരംഭിച്ചു. സുരേഷ് ഗോപിയുടെ ഡബ്ബിങ്ങോടെയാണ് കഴിഞ്ഞ ദിവസം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് തുടക്കമിട്ടത്. കേരളത്തിന് പുറത്ത് കാർഗിൽ, വാഗാ ബോർഡർ, പൂഞ്ച്, ഡൽഹി, ജയ്പ്പൂർ എന്നിവടങ്ങളിൽ ചിത്രീകരണം ഉണ്ടായിരുന്നു. കേരളത്തിൽ പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് നടന്നത്. പാപ്പന്റെ വിജയത്തിന് പിന്നാലെയുള്ള പ്രഖ്യാപനമായത് കൊണ്ട് മേ ഹും മൂസ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.



Also Read: Paappan Box Office: കേരളത്തിൽ 'പാപ്പൻ' തരം​ഗം; ആദ്യ ദിനം നേടിയത് മൂന്ന് കോടിക്ക് മുകളിൽ


മൂസ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് ജിബു ജേക്കബ് ,സിനിമ അവതരിപ്പിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. വലിയ മുതൽ മുടക്കിൽ ചെയ്യുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയാണ്. 1900ത്തിൽ തുടങ്ങി, 2019 കാലഘട്ടങ്ങളിലൂടെയാണ് കഥ നടക്കുന്നത്. റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരൻ ആണ്. ഛായാ​ഗ്രഹണം വിഷ്ണു ശർമ്മയാണ്. സൂരജ് ഈ.എസ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നു. കലാസംവിധാനം - സജിത് ശിവഗംഗാ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ, വാഴൂർ ജോസ്.


Ponniyan Selvan I : 'എ ആർ മാജിക്'; പൊന്നിയൻ സെൽവനിലെ ആദ്യ ഗാനം പുറത്ത്


ചെന്നൈ :  മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ ആദ്യ ഭാഗത്തിലെ ഗാനം പുറത്ത് വിട്ടു. എആർ റഹ്മാൻ സംഗീതം നൽകിയ പൊന്നി നദി എന്ന ഗാനം റഹ്മാനും സഹോദരി എ ആർ റായിഹനാഹും ബംബാ ബാക്യ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഇലങ്കോ കൃഷ്ണന്റെയാണ് വരികൾ. കാർത്തി അവതരിപ്പിക്കുന്ന വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് ഗാനത്തിലൂടെ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. 


രണ്ട് ഭാഗങ്ങളിലായിട്ടാണ് പൊന്നിയൻ സെൽവൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ആണ് സൂചന. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.