കാർത്തി, അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മെയ്യഴകൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇരുവരുടെയും ആത്മബന്ധത്തിന്റെ കഥയാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രം സെപ്റ്റംബർ- 27ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശ്രീദിവ്യയാണ് ചിത്രത്തിൽ നായിക. 


COMMERCIAL BREAK
SCROLL TO CONTINUE READING

'96' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി. പ്രേംകുമാറാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഇതിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 



Also Read: Vaazha Ott Streaming: മലയാളത്തിൽ മാത്രമല്ല ഈ ഭാഷകളിലും കാണാം; "വാഴ " ഒടിടി സ്ട്രീമിങ് തുടങ്ങി


തമിഴകത്ത് വൻ വിജയം നേടിയ 'വിരുമൻ' എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി, അരവിന്ദ് സാമി, ശ്രീദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി ആർ ഓ - സി. കെ. അജയ് കുമാർ. 



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.