സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കൊല്ലം എംഎൽഎയും നടനുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചനം. വാർത്തകളിലും സമൂഹ മാധ്യമങ്ങളിലുമായി ഇവരുടെ വിവാഹമോചനം സംബന്ധിച്ചുള്ള കാര്യങ്ങൾ വിലയ രീതിയിൽ ചർച്ചയായിരുന്നു. അതിന് പിന്നാലെ മേതിൽ ദേവികയെ കുറിച്ചുള്ള കാര്യങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. നർത്തകി കൂടിയായ താരം വിവാഹ മോചനത്തിന് പിന്നാലെ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മേതിൽ ദേവിക എന്ന് ​ഗൂ​ഗിളിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്നത് മുകേഷുമായുള്ള വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകളാണെന്നും അത് തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുമാണ് ദേവിക പറയുന്നത്. പുറത്തുള്ള പല സർവകലാശാലകളിൽ നിന്നും ലെക്ചറുകളുകൾ എടുക്കുന്നതിനും മറ്റുമായി തന്നെ ബന്ധപ്പെടാറുണ്ട്. എന്നാൽ തന്റെ പേര് ​ഗൂ​ഗിൾ ചെയ്യുമ്പോൾ കാണുന്നത് മുഴുവൻ ഡിവേഴ്സുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ്. പുറത്ത് നിന്ന് ഫെലോഷിപ്പുകൾ കിട്ടുമ്പോള്‍ അവര്‍ തന്നെ കുറിച്ചുള്ള കാര്യങ്ങൾ ആദ്യം നോക്കുന്നത് ഗൂഗിളിൽ തിരയുകയെന്നതാണെന്നും മേതിൽ ദേവിക പറയുന്നു. അങ്ങനെ അവർ തിരയുമ്പോൾ ഈ വാർത്തകൾ കാണുന്നത് തനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ദേവിക വ്യക്തമാക്കി.


Also Read: Ponniyin Selvan: പൊന്നിയിൻ സെൽവനിൽ മമ്മൂട്ടിയും? നന്ദി പറഞ്ഞ് മണിരത്നം; ആരാധകരെ ആവേശത്തിലാക്കി താരങ്ങൾ തിരുവനന്തപുരത്ത്


 


​ഗൂ​ഗിളിൽ എന്നെ കുറിച്ചുള്ള ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ എന്ന് പറയുന്നത് എന്റെ ദാമ്പത്യമാണ്. എന്നാൽ ഞാന്‍ അത് മാത്രമല്ല. എനിക്ക് ഒരു സ്ട്രോങ് അക്കാഡമിക് ബാക്ക്ഗ്രൗണ്ട് ഉണ്ട്. ​ഗൂ​ഗിലിൽ ഇത്തരത്തിൽ സംഭവിക്കുന്നതിനാൽ ഞാന്‍ മറ്റൊരു കാര്യം ചെയ്തു. ഒരു വെബ്സൈറ്റ് തുടങ്ങി. ആ വെബ്സൈറ്റിൽ എന്റെ ഡാന്‍സും ക്ലാസും ലെക്ചറുകളും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ആളുകള്‍ കാണുന്നുണ്ട് എന്നതും വലിയ സന്തോഷമാണ് ദേവിക പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.