അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മൈക്കിലെ ആദ്യ ഗാനം പുറത്തുവിട്ടു. ലഡ്‌കി എന്ന വീഡിയോ ഗാനമാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. സുഹൈൽ കോയ വരികൾ രചിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷണകുമാറാണ്. ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് മൈക്ക്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വളരെ വ്യത്യസ്‍തമായ ആശയവുമായി എത്തുന്ന ചിത്രമാണ് മൈക്ക്. കൂടാതെ ചിത്രത്തിലൂടെ പുതിയ ഒരു താരത്തെ കൂടി മലയാള സിനിമ രംഗത്തേക്ക് അവതരിപ്പിക്കുകയാണ്. രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ബിവെയർ ഓഫ് ഡോഗ്സിലൂടെ ജനശ്രദ്ധ നേടിയ വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ആഗസ്റ്റ് 19 ന് തീയേറ്ററുകളിലെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്. കൂടാതെ ഹൃദയത്തിന് ശേഷം വഹാബ് മുഴുവൻ ആൽബങ്ങളും ഒരുക്കുന്ന ചിത്രം കൂടിയാണ് മൈക്ക്. അനശ്വര രാജനെയും രഞ്ജിത്തിനെയും കൂടാതെ രോഹിണി മൊളേട്ടി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, ദയ്യാന ഹമീദ്, കാർത്തിക് മണികണ്ഠൻ, രാകേഷ് മുരളി, രാഹുൽ, നേഹാൻ, റോഷൻ ചന്ദ്ര, വെട്ടുകിളി പ്രകാശ്, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് റെനദിവാണ്. ചിത്രത്തിൻറെ എഡിറ്റർ വിവേക് ഹർഷനാണ്.



ALSO READ: Dhyan Sreenivasan : ധ്യാൻ ശ്രീനിവാസന്റെ ത്രയം ഈ വർഷം സെപ്റ്റംബറിൽ തീയേറ്ററുകളിൽ എത്തും


സംഗീതം: ഹെഷാം അബ്ദുൾ വഹാബ്, വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലത്ത്, വിനായക് ശശികുമാർ, എഡിറ്റർ: വിവേക് ​​ഹർഷൻ, കൊറിയോഗ്രഫി: സുരേഷ് മുകുന്ദ്, ഗായത്രി രഘുറാം, ഗ്രീഷ്മ & നരേന്ദ്രൻ - പ്രതീഷ് രാംദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കലാസംവിധാനം - രഞ്ജിത്ത് കൊതേരി, കോസ്റ്റ്യൂം ഡിസൈനർ - സോണിയ സാൻഡിയാവോ, സൗണ്ട് ഡിസൈനർ - രാജേഷ് രാജൻ, സ്റ്റണ്ട് - ഫീനിക്സ് പ്രഭു, അർജുൻ, നിശ്ചല ഛായാഗ്രഹണം - രാഹുൽ രാജ് , പ്രൊഡക്ഷൻ കൺട്രോളർമാർ - ഡിവിസൺ സി ജെ, ബിനു മുരളി, പബ്ലിസിറ്റി ഡിസൈൻ - ജയറാം രാമചന്ദ്രൻ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.