Mindiyum Paranjum Movie: ഉണ്ണി മുകുന്ദൻ ചിത്രം `മിണ്ടിയും പറഞ്ഞും` ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
Mindiyum Paranjum Movie Release : ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ബോസാണ്.
അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രം മിണ്ടിയും പറഞ്ഞിന്റെയും സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. കൂടാതെ ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൻറെ ഔദ്യോഗിക റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ബോസാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മിണ്ടിയും പറഞ്ഞും.
അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മിണ്ടിയും പറഞ്ഞിനും ഉണ്ട്. ചിത്രത്തിൽ സനൽ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ലീന എന്ന കഥാപാത്രമായി ആണ് അപർണ ബാലമുരളി എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജും സംവിധായകൻ അരുൺ ബോസും ചേർന്നാണ്. സലിം അഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ് എന്നിവരാണ്.ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് മധു അമ്പാട്ടാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. ചിത്രത്തിൻറെ പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യൻ ആണ്. ഗാനരചന സുജേഷ് ഹരി. ചീഫ് അസ്സോസിയേറ്റ് രാജേഷ് അടൂർ, കലാസംവിധാനം അനീസ് നാടോടി, ലൊക്കേഷൻ സൗണ്ട്- ബാല ശർമ്മ. സംവിധാന സഹായികള്‍ സഹര്‍ അഹമ്മദ്, അനന്തു ശിവന്‍
അതേസമയം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപർണ ബലമുരളിയുടെ ചിത്രമാണ് കാപ്പ. പൃഥ്വിരാജും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കാപ്പ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കാപ്പ. ചിത്രം ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തും. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ. കാപ്പ ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ്.
അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...