Unni Mukundan: ആഘോഷങ്ങൾക്കൊപ്പം ചില തുറന്നുപറച്ചിലുകളും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഉണ്ണി മുകുന്ദൻ സീ കേരളത്തിൽ

ക്രിസ്മസ് സമ്മാനവുമായി മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ സീ കേരളത്തിലെത്തുന്നു. സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന ഷോയുടെ ക്രിസ്‌മസ്‌ സ്പെഷ്യൽ എപ്പിസോഡിലാണ് മുഖ്യതിഥിയായി നടൻ എത്തുന്നത്. സീ കേരളത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ താരം പങ്കുചേരും. 

 

1 /6

വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നടൻ വേദിയിൽ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നടത്തിയേക്കും. എന്ത് വെളിപ്പെടുത്തലാകും ഉണ്ണി മുകുന്ദൻ നടത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.  

2 /6

ചിത്രത്തിലെ ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവരും വേദിയിലെത്തുന്നുണ്ട്.   

3 /6

സീ കേരളത്തിലെ തന്നെ ജനപ്രിയ പരമ്പര, നീയും ഞാനും താരങ്ങളായ ഷിജു, സുസ്മിത, പ്രതീക്ഷ എന്നിവരും ഈ പ്രത്യേക എപ്പിസോഡിൽ ഉണ്ടാകും. ശനിയാഴ്ച രാത്രി 9 മണിക്കാണ് ഞാനും എന്റാളും ക്രിസ്‌മസ്‌ സ്പെഷ്യൽ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക.  

4 /6

മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.   

5 /6

ദേവനന്ദയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാ​ഗതനായ വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

6 /6

കാവ്യാ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് മാളികപ്പുറം.  

You May Like

Sponsored by Taboola