ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും. ചിത്രത്തിലെ ആദ്യ വീഡിയോ ​ഗാനം പുറത്തിറങ്ങി. നീയേ നെഞ്ചിൽ എന്ന് തുടങ്ങുന്ന ​ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടത്. അപർണയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രണയം പറയുന്ന ​ഗാനമാണിത്. ചിത്രത്തിന്റെ സെൻസറിങ് നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. മിണ്ടിയും പറഞ്ഞും ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അരുൺ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മിണ്ടിയും പറഞ്ഞും. സനൽ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ലീന എന്ന കഥാപാത്രമായാണ് അപർണ ബാലമുരളി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജും സംവിധായകൻ അരുൺ ബോസും ചേർന്നാണ്. സലിം അഹമ്മദാണ് നിർമ്മാണം. അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 



Also Read: Dhruvam Movie: ആരാച്ചാരിൽ നിന്ന് നരസിംഹ മന്നാഡിയാരിലേക്ക്, മോഹൻലാലിൽ നിന്ന് മമ്മൂട്ടിയിലേക്ക്; 'ധ്രുവം' സിനിമ വന്ന വഴി


 


ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ് എന്നിവരാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് മധു അമ്പാട്ടാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യൻ ആണ്. ഗാനരചന സുജേഷ് ഹരി. ചീഫ് അസ്സോസിയേറ്റ് രാജേഷ് അടൂർ, കലാസംവിധാനം അനീസ് നാടോടി, ലൊക്കേഷൻ സൗണ്ട്- ബാല ശർമ്മ. സംവിധാന സഹായികള്‍ സഹര്‍ അഹമ്മദ്, അനന്തു ശിവന്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.