ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ മലയാളികൾക്ക് കിട്ടിയ ആദ്യ സൂപ്പർഹീറോയാണ് മിന്നൽ മുരളി. വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിച്ചത്. ടോവിനോ സൂപ്പർ ഹീറോ ആയി എത്തിയപ്പോൾ മലയാളികൾ മാത്രമല്ല ഇന്ത്യൻ ജനത ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള വലിയ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിന്നൽ മുരളി എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ടിങ്കിൾ കോമിക്സിലൂടെ മലയാളികളുടെ സൂപ്പർ ഹീറോ മിന്നൽ മുരളി തിരിച്ചെത്തുകയാണ്. അമർ ചിത്ര കഥയും ടിങ്കിളുമായി വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സ് ഒന്നിച്ചുകൊണ്ടാണ് മിന്നൽ മുരളി എത്തുന്നത്. 2023 കോമിക്ക് കോണിൽ മിന്നൽ മുരളി എത്തും.


ALSO READ: എനിക്കിത് പറയാനുള്ള അർഹതയുണ്ടോയെന്ന് അറിയില്ല; ഭാര്യഭർതൃ ബന്ധത്തെക്കുറിച്ച് ബാല, വീഡിയോ


നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സുമായി സഹകരിക്കുന്നുണ്ട്. നെറ്റ്‌ ഫ്ലിക്‌സ് വഴി മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോഴും കുട്ടികളും മുതിർന്നവരും വീണ്ടും കാണുന്ന ചിത്രമാണ്. അജു വർഗീസ്, ഹരിശ്രീ അശോകൻ, ​ഗുരു സോമസുന്ദരം തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.