കൊച്ചി: കോളേജ് യൂണിയൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ എറണാകുളം ലോ കോളജ് വിദ്യാർത്ഥിക്ക് സസ്പെൻഷൻ. രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിൻ്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. അപർണയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവം വിവാദമായതോടെ കോളജ് പ്രിൻസിപ്പൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ മറുപടി തൃപ്തികരമല്ലാത്തതിനാൽ സ്റ്റാഫ് കൗൺസിൽ വിഷ്ണുവിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോളേജ് യൂണിയൻ പരിപാടിയിൽ അതിഥികളായാണ് അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. തങ്കം എന്ന ചിത്രത്തിന്റെ പ്രമോഷൻ്റെ കൂടി ഭാ​ഗമായിട്ടായിരുന്നു സന്ദർശനം. ലോ കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടി വേദിയിൽ പുരോ​ഗമിക്കുന്നതിനിടെ പൂവുമായി വേദിയിലേക്കെത്തിയ വിഷ്ണു നടിയുടെ കയ്യിൽ പിടിക്കുകയും ഫോട്ടോ എടുക്കാനായി തോളിൽ കയ്യിടാൻ ശ്രമിക്കുകയും ചെയ്തു. മോശമായി പെരുമാറിയ വിഷ്ണുവിനോട് അപർണ രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് നിൽക്കാതെ താരം ഒഴി‍ഞ്ഞു മാറുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എസ്എഫ്ഐ നയിക്കുന്ന കോളേജ് യൂണിയൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രം​ഗത്ത് എത്തിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.